
ഉടമ അപകടത്തിൽപെട്ടു; വളർത്തു മൃഗങ്ങൾക്ക് പൊലീസ് സംരക്ഷകരായി
ഏനാത്ത് ∙ അപകടത്തിൽപെട്ട കാറിനുള്ളിൽ തനിച്ചായ വളർത്തു നായയ്ക്കും ഓമന പക്ഷികൾക്കും പൊലീസ് സംരക്ഷകരായി. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിനു എംസി റോഡിൽ ഏനാത്ത് എംജി ജംക്ഷനിലാണ് കാർ അപകടത്തിൽപെട്ടത്.
പരുക്കേറ്റതിനെ തുടർന്ന് കാറോടിച്ചിരുന്ന യുവതിയും ഒപ്പമുണ്ടായിരുന്ന മകനും ആശുപത്രിയിലായി. കാറിനുള്ളിൽ കൂടിനകത്ത് പൊമറേനിയൻ ഇനത്തിൽപെട്ട
നായയും നാല് പക്ഷികളും ഉണ്ടായിരുന്നു. ചൂടു കൂടുതലുള്ള സമയം കാറിനുള്ളിൽ വച്ചിരുന്നാൽ ഇവയുടെ ജീവൻ അപകടത്തിലാകുമെന്നതിനാൽ പൊലീസ് മറ്റ് വഴികൾ ചിന്തിച്ചു. ഉടമ തിരിച്ചു വരും വരെ ഇവയെ സംരക്ഷിക്കാൻ ആരും മുന്നോട്ടു വന്നില്ല. ഇതിനിടയിൽ നായയെ ഏറ്റെടുത്തു സംരക്ഷിക്കുന്നവരാണെന്നു പറഞ്ഞ് ഒരു യുവാവ് എത്തിയെങ്കിലും ഏറ്റെടുത്തില്ല. തുടർന്നാണ് സ്റ്റേഷനിലെത്തിച്ച് ഇവയുടെ ജീവൻ രക്ഷിക്കാൻ ഗ്രേഡ് എസ്ഐ ജി.എസ്.ശ്രീകുമാർ, എഎസ്ഐ ശിവപ്രസാദ് എന്നിവർ തീരുമാനിച്ചത്. നായയെയും പക്ഷികളെയും പൊലീസ് വാഹനത്തിൽ സ്റ്റേഷനിൽ എത്തിച്ച് ഇരിപ്പിടം ഒരുക്കി. വളർത്തു നായയെയും പക്ഷികളെയും പിന്നീട് ഉടമ എത്തി ഏറ്റെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]