
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നാല് ക്ഷേത്രങ്ങളില്‍ ‘വസ്ത്ര സംഹിത’ അഥവാ ‘ഡ്രസ്സ് കോഡ്’ അവതരിപ്പിച്ച് മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളുടെ സംഘടന. മഹാരാഷ്ട്ര മന്ദിര്‍ മഹാസംഘ എന്ന സംഘടനായാണ് സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങള്‍ക്കായി ‘വസ്ത്ര സംഹിത’ പുറത്തിറക്കിയതായി അറിയിച്ചത്. ദേശീയ മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകാതെ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് മഹാരാഷ്ട്ര മന്ദിര്‍ മഹാസംഘം അറിയിച്ചു. സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ വസ്ത്രധാരണം സംബന്ധിച്ചുള്ള വിഷയത്തെ ആസ്പദമാക്കി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് ക്ഷേത്രങ്ങളില്‍ എത്തുന്ന ഭക്തര്‍ക്കായി ഡ്രസ് കോഡ് ഏര്‍പ്പെടുത്താന്‍ ക്ഷേത്ര സംഘടനകള്‍ തീരുമാനിച്ചത്. നിലവില്‍ ധന്തോളിയിലെ ഗോപാലാകൃഷ്ണ ക്ഷേത്രം, പഞ്ച്മുഖി ഹനുമാന് ക്ഷേത്രം, ബൃഹസ്പതി ക്ഷേത്രം, ദുര്‍ഗാ മാതാ എന്നീ നാല് ക്ഷേത്രങ്ങളിലാണ് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]