
ഈ ‘പോസ്റ്റ് ’ പിൻവലിക്കാമോ? ചുവടു ദ്രവിച്ച വൈദ്യുത പോസ്റ്റ് അപകടഭീഷണിയാകുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുത്തൂർ ∙ മൈലംകുളം -വെണ്ടാർ റോഡിൽ മൈലംകുളം കിണർ ജംക്ഷനിൽ റോഡിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ചുവടു ദ്രവിച്ച വൈദ്യുത പോസ്റ്റ് അപകടഭീഷണിയുയർത്തുന്നു.പോസ്റ്റ് മാറ്റണം എന്ന് പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പുത്തൂർ-പൂവറ്റൂർ മെയിൻ റോഡും മൈലംകുളം -വെണ്ടാർ റോഡും ചേരുന്ന ഭാഗത്താണ് പോസ്റ്റ്. വെണ്ടാർ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ പോസ്റ്റിന്റെ ഇരുവശങ്ങളിലൂടെയുമാണ് സഞ്ചരിക്കുന്നത്.
പഴയകാല വൈദ്യുത പോസ്റ്റുകൾ കോൺക്രീറ്റ് പോസ്റ്റുകളായും എ പോൾ പോസ്റ്റുകളായും മാറിയെങ്കിലും ഈ പോസ്റ്റ് ഇരുമ്പുപാളം കൊണ്ടുള്ള പഴയകാല നിർമിതിയാണ്. പോസ്റ്റിന്റെ ചുവട് ഒരറ്റം മുതൽ മറ്റേയറ്റം വരെ ദ്രവിച്ചു ദ്വാരം രൂപപ്പെട്ടിട്ടു കാലങ്ങളായി. ഏതെങ്കിലും വാഹനം ചെറുതായി തട്ടിയാൽ പോലും പോസ്റ്റ് ഒടിഞ്ഞുവീഴാൻ സാധ്യത കൂടുതലാണ്.
11 കെ.വി ലൈനുകളും ഈ പോസ്റ്റിലൂടെ വലിച്ചിട്ടുണ്ട്. ദ്രവിച്ച പോസ്റ്റിനു പകരം പുതിയ പോസ്റ്റ് സ്ഥാപിക്കണം എന്നും പുതുതായി സ്ഥാപിക്കുമ്പോൾ റോഡിന്റെ അരികിലേക്കു മാറ്റി സ്ഥാപിക്കണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം.