
കൊളത്തൂരിൽ പിടിയിലായ പുലി തൃശൂരിൽ ചികിത്സയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട്∙ കൊളത്തൂർ ആവലുങ്കാലിൽ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പുലിയെ തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലെ വെറ്ററിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ പ്രാഥമിക പരിശോധനകൾക്ക് ശേഷം കുത്തിവച്ച് മയക്കി, മുറിവുകളിൽ ചികിത്സ നൽകി.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഉണ്ടായ മുറിവുകളല്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ പറയുന്നു. പുലിയെ ഒരാഴ്ച നിരീക്ഷിച്ചശേഷം കാട്ടിൽ തുറന്നുവിടുന്നതിൽ തീരുമാനമുണ്ടാകും.റേഞ്ച് ഓഫിസർ സി.വി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെത്തുടരുകയാണ്.
ദേ… ബേഡഡുക്കയിൽ വീണ്ടും പുലിഭീതി; വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങിയിട്ടും ഭീതി ഒഴിയാതെ നാട്
ബേഡഡുക്ക ∙ കുണ്ടംകുഴി ഗദ്ദേമൂലയിൽ വളർത്തുനായയെ വന്യജീവി കടിച്ചു കൊന്നു. പുലിയാണെന്നാണ് അഭ്യൂഹം. കുണ്ടംകുഴി ഗദ്ദേമൂലയിൽ താമസിക്കുന്ന എം.സുരേന്ദ്രന്റെ വീട്ടിലെ വളർത്തുനായയെയാണു കൊന്നത്. ബുധനാഴ്ച രാത്രി കൂട്ടിൽ കെട്ടിയിട്ടതായിരുന്നു. തൊട്ടടുത്ത വീട്ടിലെ വളർത്തുനായ രാത്രിയിൽ ബഹളമുണ്ടാക്കിയെങ്കിലും വീട്ടുകാർക്ക് അപ്പോൾ സംശയം തോന്നിയിരുന്നില്ല. രാവിലെ വീട്ടുടമ നായയ്ക്കു ഭക്ഷണം കൊടുക്കാൻ പോയപ്പോഴാണു നായയെ കാണാതായ വിവരമറിയുന്നത്.
തുടർന്നു നടത്തിയ പരിശോധനയിൽ പകുതിഭാഗം ഭക്ഷിച്ചനിലയിൽ നായയുടെ ജഡം തെങ്ങിൻത്തോപ്പിൽ കണ്ടെത്തി. നായയുടെ കുറച്ചു ഭാഗം മാത്രമാണു ബാക്കിയുണ്ടായിരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ബേഡഡുക്ക പഞ്ചായത്തിലെ തൊട്ടടുത്ത പ്രദേശത്തു രണ്ടു പുലികൾ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങിയിരുന്നു. വീണ്ടും പുലി ഭീതി വന്നതോടെ പുലി നാട്ടിൽ ബാക്കിയുണ്ടെന്നാണു സംശയം. നായയെ കൊന്നതു പുലിയാണെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി ക്യാമറകൾ സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.