
വഴിയാകെ വാരിക്കുഴികൾ നിറഞ്ഞു; റോഡിൽ യാത്ര നടക്കില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാമനാട്ടുകര∙ പാറമ്മൽ–ഭാവന സ്റ്റോപ് റോഡ് പൊട്ടിപ്പൊളിഞ്ഞു. യാത്ര ദുഷ്കരം. പാറമ്മൽ അങ്കണവാടി പരിസരത്താണു റോഡ് കുളമായത്. വഴിയാകെ വാരിക്കുഴികൾ നിറഞ്ഞു. പാറമ്മൽ അങ്ങാടിയിൽ നിന്നു 300 മീറ്ററോളം മാത്രം ദൂരമുള്ള പാതയാണ് ഏറെക്കാലമായി തകർന്നു കിടക്കുന്നത്. വാഹനങ്ങളുമായി പോകാൻ പറ്റാത്ത നില. ദേശീയപാത ബൈപാസ് റോഡ് വന്നതോടെ പഴയ അഴിഞ്ഞിലം റോഡിനോട് അവഗണനയാണ്.
രാമനാട്ടുകര സൂര്യ മെഡിക്കൽസ് ജംക്ഷനിൽനിന്നു തുടങ്ങുന്ന പാറമ്മൽ റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് വകയിരുത്തിയ 3.28 കോടി രൂപയുടെ പദ്ധതിയിൽ അഴിഞ്ഞിലം ഭാവന സ്റ്റോപ് വരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ടെൻഡർ നടപടികൾ പൂർത്തിയായ പ്രവൃത്തി പെട്ടെന്നു തുടങ്ങുമെന്നും പഞ്ചായത്ത് അംഗം എ.വി.അനിൽകുമാർ പറഞ്ഞു.