
സ്വന്തം ലേഖകൻ
മലപ്പുറം: മെയ് 18 ന് ഹോട്ടലിലെത്തിയ സിദ്ധിഖിനെയും ഫർഹാനയേയും ഒപ്പം നിർത്തി നഗ്നഫോട്ടോകൾ എടുക്കാൻ ശ്രമിച്ചു. ഇതിനിടെ വാക്കുതർക്കം ഉണ്ടാകുകയും സിദ്ദിഖ് തറയിൽ വീഴുകയുമായിരുന്നു. ഫർഹാന കയ്യിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് ഷിബിലിയാണ് സിദ്ദിഖിന്റെ തലയ്ക്ക് അടിച്ചത്. ഇതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന ആഷിഖ് നെഞ്ചിൽ ചവിട്ടി. ഹോട്ടലുമയായ സിദ്ധിഖിന്റെ കൊലപാതകത്തിന് പിന്നിൽ ഹണിട്രാപ്പെന്ന് മലപ്പുറം എസ്പി സുജിത് ദാസ്. മൂന്നു പ്രതികളും ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്.
ഹണിട്രാപ്പിന് ശ്രമിക്കുന്ന സമയത്ത് തന്നെ ഷിബിലിയുടെ കയ്യിൽ ഒരു കത്തിയും ഫർഹാനയുടെ കയ്യിൽ ഒരു ചുറ്റികയും കരുതിയിരുന്നു. ഏതെങ്കിലും തരത്തിൽ സിദ്ധിഖ് എതിർപ്പ് പ്രകടിപ്പിച്ചാൽ പ്രതിരോധിക്കാനായിരുന്നു ഈ മുൻകരുതൽ. സിദ്ധിക്ക് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മൃതദേഹം ഉപേക്ഷിക്കാനുള്ള പദ്ധതി സംഘം തയ്യാറാക്കിയത്. ഷിബിലിയാണ് സിദ്ധിഖിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്.
ഒളവണ്ണയിലെ റെസ്റ്റോറൻ്റ് ഉടമ തിരൂർ സ്വദേശി സിദ്ദിഖും ഫർഹാനയുടെ പിതാവും പരിചയക്കാരായിരുന്നു. ഇതുവഴിയാണ് ഫർഹാന സിദ്ദിഖിനെ പരിചയപ്പെടുന്നത്. ഷിബിലി ഇവിടെ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഷിബിലിയെ സിദ്ധിഖിന് പരിചയപ്പെടുത്തിയ സുഹൃത്ത് ഫർഷാനയായിരുന്നു. സിദ്ദീഖും ഫർഹാനയും തമ്മിൽ മാസങ്ങളായി പരിചയമുണ്ടെന്ന സൂചനകളാണ് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്നത്.
കോഴിക്കോട്ട് മാങ്കാവ് കുന്നത്തുപാലത്തെ സിദ്ദിഖിൻ്റെ ഹോട്ടലിൽ ഏകദേശം രണ്ടാഴ്ചയോളം ഷിബിലി ജോലി ചെയ്തിരുന്നുവെന്നാണ് വിവരങ്ങൾ. ഷിബിലി ജോലി ചെയ്തിരുന്ന സമയത്ത് അടിക്കടി ഹോട്ടലിൽ നിന്നും കൂടെ ജോലി ചെയ്തിരുന്നവരിൽ നിന്നും പണം നഷടപ്പെട്ടതോടെയാണ് സിദ്ദിഖ് ഇടപെട്ട് ഒഴിവാക്കാൻ തീരുമാനിച്ചതും. കൊല നടന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് ഷിബിലിയ സിദ്ദിഖ് ഒഴിവാക്കിയതെന്നും ഹോട്ടൽ ജീവനക്കാർ പറയുന്നു.
ജോലിക്കെത്തിയ ഷിബിലി അവിടെത്തന്നെ താസമിക്കുകയായിരുന്നു. ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ മുകളിലെ നിലയിലായിരുന്നു ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. വന്ന അന്നുമുതൽ ഷിബിലി ഇവിടെ താമസം തുടങ്ങിയെന്നും മറ്റു ജീവനക്കാർ പറയുന്നു. ഷിബിലി വന്ന ആദ്യദിവസം തന്നെ ഇവിടെ താമസിക്കുന്ന മറ്റൊരു ജീവനക്കാരൻ്റെ ഷർട്ടിൻ്റെ പോക്കറ്റിൽ കിടന്നിരുന്ന 300 രൂപ നഷ്ടമാകുകയായിരുന്നു.
ഈ പണം ആരെടുത്തുവെന്ന് വ്യക്തമായില്ലെങ്കിലും ഇക്കാര്യം ഈ ജീവനക്കാരൻ സിദ്ദിഖിനോട് സൂചിപ്പിച്ചിരുന്നു. അതിനടുത്ത ദിവസം ഹോട്ടലിലെ ക്യാഷ് കൗണ്ടറിൽ നിന്ന് 200 രൂപ കാണാതായി. മറ്റൊരുദിവസം 500 രൂപയും കാണാതായതോടെ സംഗതി ഗൗരവമുള്ളതാണെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് ഷിബിലിയെ ഒഴിവാക്കാൻ സിദ്ദിഖ് തീരുമാനിച്ചതെന്നാണ് മറ്റു ജീവനക്കാർ പറയുന്നത്. തത്കാലം ഇവിടെ മറ്റൊരാളെ എടുക്കേണ്ടിവന്നുവെന്നു പറഞ്ഞ് ഷിബിലിയെ ഒഴിവാക്കുകയായിരുന്നു എന്നും ജീവനക്കാരൻ പറയുന്നു. അതേസമയം അടുത്തുതന്നെ ചെന്നൈയിൽ പുതിയ ഹോട്ടൽ തുടങ്ങുന്നുണ്ടെന്നും അവിടേക്ക് എടുക്കാമെന്നും ഷിബിലിയോട് സൂചിപ്പിച്ചിരുന്നു. അതുവരെയുള്ള കണക്കു തീർത്ത് മുഴുവൻ കൂടലിയും നൽകിയാണ് ഷിബിലിയെ സിദ്ദിഖ് ഒഴിവാക്കിയത്.
അതേസമയം ഹോട്ടലിൽ സിദ്ദിഖ് മുറിയെടുത്തതും അവിടെ ഫർഹാനയും ഷിബിലിയും എത്തിയതും എങ്ങനെയാണെന്നുള്ള അന്വേഷണത്തിലാണ് പൊലീസ്. സിദ്ദിഖിനെ ഷിബിലിയും ഫർഹാനയും ഹണിട്രാപ്പിന് ശ്രമിക്കുകയും അതിനിടയിൽ കൊലപാതകം നടക്കുകയായിരുന്നു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]