പത്താം ക്ലാസ് പരീക്ഷയ്ക്ക് വിദ്യാർഥികൾ എത്തിയത് മദ്യവുമായി; ബാഗിൽ മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപ
കോഴഞ്ചേരി∙ കോഴഞ്ചേരിയിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായെത്തി വിദ്യാർഥികൾ. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ വേണ്ടിയാണു പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ വിദ്യാർഥികൾ മദ്യവുമായി എത്തിയത്.
ഒരാളുടെ ബാഗിൽന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു. നാല് വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ കൗൺസലിങ് നൽകിയതായാണ് വിവരം.
Also Read
പരീക്ഷ എഴുതാൻ സ്കൂളിൽ രാവിലെ ഒരു വിദ്യാർഥി മദ്യപിച്ചാണ് എത്തിയത്. സംശയം തോന്നിയ അധ്യാപകർ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോൾ മദ്യക്കുപ്പിയും ആഘോഷം നടത്താൻ ശേഖരിച്ച പതിനായിരത്തിൽപരം രൂപയും കണ്ടെടുത്തെന്നു പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

