
നിങ്ങള്‍ വ്യക്തിഗത വായ്പ എടുക്കാന്‍ തയ്യാറെടുക്കുകയാണോ.. എങ്കില്‍ ആദ്യം ചെയ്യേണ്ടത് പലിശ നിരക്കുകള്‍ അറിയുക എന്നതാണ്. കുറഞ്ഞ നിരക്കില്‍ പലിശ തരുന്ന ബാങ്കുകളെയാണ് സമീപിക്കേണ്ടത്. അതിനായി നിരക്ക് അറിയണം.
ക്രെഡിറ്റ് സ്കോര്‍, വായ്പയുടെ തുക, വായ്പ എടുക്കുന്ന ആളിന്റെ ശമ്പളം, തൊഴില്‍ ചെയ്യുന്ന സ്ഥാപനം തുടങ്ങി നിരവധി ഘടകങ്ങള്‍ വായ്പയില്‍ പരിശോധിക്കും. അതായത്, കുറഞ്ഞ ക്രെഡിറ്റ് സ്കോര്‍ ഉള്ള ഒരു ചെറുകിട, ഇടത്തരം കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് ഉയര്‍ന്ന പലിശയ്ക്കേ വായ്പ കിട്ടാൻ സാധ്യതയുള്ളു. വൻ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലിയും ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ (ഉദാഹരണത്തിന് 700 ഉം അതിനുമുകളിലും) ഉള്ളതുമായ വ്യക്തിക്ക് ഇത് കുറവായിരിക്കും. പ്രധാന ഏഴ് ബാങ്കുകളുടെ വ്യക്തിഗത വായ്പ നിരക്കുകള്‍ പരിശോധിക്കാം…
എച്ച്ഡിഎഫ്സി ബാങ്ക്
പ്രതിവര്‍ഷം 10.90 മുതല്‍ 24 ശതമാനം വരെ പലിശ ഈടാക്കുന്നു. മുകളില്‍ സൂചിപ്പിച്ചതുപോലെ ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉള്ള വായ്പക്കാരില്‍ നിന്ന് കുറഞ്ഞ പലിശയും ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉള്ളവരില്‍ നിന്ന് ഉയര്‍ന്ന പലിശയുമാണ് ഈടാക്കുന്നത്. ബാങ്ക് 6,500 രൂപ വരെ പ്രോസസിങ് ചാര്‍ജുകളും ഈടാക്കുന്നുണ്ട്.
ഐസിഐസിഐ
ഐസിഐസിഐ ബാങ്ക് പ്രതിവര്‍ഷം 10.85 മുതല്‍ 16.65 ശതമാനം വരെ പലിശ ഈടാക്കുന്നു, അതേസമയം 2 ശതമാനം പ്രോസസിങ് ചാര്‍ജുകളും ഈടാക്കുന്നു. കൂടെ ടാക്സും ഉള്‍പ്പെടും.
ഫെഡറല്‍ ബാങ്ക്
ഫെഡറല്‍ ബാങ്ക് 11.49 ശതമാനം മുതല്‍ 14.49 ശതമാനം വരെ പലിശ നിരക്കിലാണ് വ്യക്തിഗത വായ്പകള്‍ വാഗ്ദാനം ചെയ്യുന്നത്
കോട്ടക് മഹീന്ദ്ര ബാങ്ക്
മറ്റൊരു സ്വകാര്യ മേഖലയിലെ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് 10.99 ശതമാനം മുതല്‍ 16.99 ശതമാനം വരെ പലിശ ഈടാക്കുന്നു, അതേസമയം പ്രോസസിങ് ചാര്‍ജുകള്‍ 5 ശതമാനം വരെ ഉയര്‍ന്നേക്കാം.
എസ്ബിഐ
വായ്പക്കാര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 10.30 മുതല്‍ 15.30 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. 2025 മാര്‍ച്ച് 31 വരെ പ്രോസസിങ് ഫീസ് ഈടാക്കില്ല.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് 11.40 ശതമാനം മുതല്‍ 18.75 ശതമാനം വരെ പലിശ ഈടാക്കുന്നു.
സിബില്‍ സ്കോര്‍, ഇന്റേണല്‍ റിസ്ക് അസസ്മെന്റ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും പലിശ ഈടാക്കുക.
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തിഗത വായ്പകള്‍ക്ക് പ്രതിവര്‍ഷം 11.20 ശതമാനം മുതല്‍ 14.40 ശതമാനം വരെ പലിശ ഈടാക്കുന്നു സലാറി ഉള്ളവര്‍, ഇല്ലാത്തവര്‍, ടൈ അപ്പ് ഉള്ളവര്‍, ഇല്ലാത്തവര്‍ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും പലിശ നിരക്ക്. സര്‍ക്കാര്‍ ജോലിക്കാര്‍,സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേക നിരക്കും നല്കുന്നു. ഇത് സിബില്‍ സ്കോറിന്റെ അടിസ്ഥാനത്തിലാകും.