
അമിത പ്രകാശമുള്ള എൽഇഡികളുമായി ട്രോളർ ബോട്ട് പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിഴിഞ്ഞം∙ അമിത പ്രകാശമുള്ള എൽഇഡി ലൈറ്റുകൾ ഉപയോഗിച്ച് വിഴിഞ്ഞം ഉൾക്കടലിൽ നിയമ വിരുദ്ധമായി മത്സ്യബന്ധനം നടത്തുകയായിരുന്ന ട്രോളർ ബോട്ട് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു. തമിഴ്നാട് തുത്തൂർ സ്വദേശി ജെയിന്റെ ബോട്ടാണ് പിടിച്ചത്. ബോട്ടിൽ നിന്ന് 15 എൽഇഡി ബൾബുകളും പിടിച്ചെടുത്തു. തുടർ നടപടികൾക്കായി ബോട്ട് വിഴിഞ്ഞം ഫിഷറീസ് അസി.ഡയറക്ടർക്ക് കൈമാറി. ബോട്ടുടമയ്ക്കെതിരെ മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും.