
വെറും ആറ് മണിക്കൂറിൽ ഒരു റെയിൽവേ സ്റ്റേഷന് പൂർണ്ണമായി നിർമ്മിച്ച് ലോകത്തെ അത്ഭുതപ്പെടുത്താൻ ഒരുങ്ങുകയാണ് ജപ്പാൻ. മറ്റൊരു പ്രത്യേകത കൂടിയുണ്ട് അതിവേഗ നിർമ്മിത റെയിൽവേ സ്റ്റേഷന്.
ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തെ 3 ഡി പ്രിന്റഡ് റെയില്‍വേ സ്റ്റേഷൻ ആയിരിക്കും അത്. ഹറ്റ്സുഷിമ സ്റ്റേഷനാണ് പൂർണ്ണമായും നവീകരിച്ച് കോൺക്രീറ്റ് കൊണ്ട് നിർമിച്ച ആധുനിക ഒറ്റ നില കെട്ടിടമാക്കി മാറ്റാൻ പോകുന്നത്.
ഒസാക്കയിൽ നിന്ന് 60 മൈൽ തെക്ക് വകയാമയുടെ തെക്കൻ പ്രിഫെക്ചറിലാണ് ഇത് സ്ഥിതി ചെയ്യുന്നതെന്ന് വെസ്റ്റ് ജപ്പാൻ റെയിൽവേ (ജെആർ വെസ്റ്റ്) അറിയിച്ചു. നിലവില്‍ മരങ്ങൾ കൊണ്ട് നിർമ്മിച്ച പഴയൊരു കെട്ടിടത്തിലാണ് റെയില്‍വേ സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. ഇത് പൊളിച്ച് മാറ്റിയായിരിക്കും പുതിയ 3 ഡി പ്രിന്റഡ് റെയില്‍വേ സ്റ്റേഷന് നിർമ്മിക്കുക.
പുതിയ സ്റ്റേഷൻ കെട്ടിടത്തിന് 10 ചതുരശ്ര മീറ്ററിൽ താഴെയായിരിക്കും വിസ്തീർണ്ണം. ഇതിന് 2.6 മീറ്റർ ഉയരവും 6.3 മീറ്റർ വീതിയും 2.1 മീറ്റർ നീളവും ഉണ്ടാകും.
അരിഡ നഗരത്തിലെ പ്രശസ്തമായ ഓറഞ്ചുകളുടെയും ടാച്ചിയുവോ മത്സ്യങ്ങളുടെയും ചിത്രങ്ങൾ പ്രാദേശിക ജീവിതത്തോടുള്ള ആദരസൂചകമായി സ്റ്റേഷൻ കെട്ടിടത്തിന്റെ ചുവരുകളെ അലങ്കരിക്കും. Read More: വയറ് വേദന അസഹനീയം, യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ നടത്തിയ യുവാവ് ആശുപത്രിയില്‍, 11 തുന്നിക്കെട്ട്
JR West is constructing the world’s first 3D-printed railway station at Hatsushima Station (Wakayama).
The station building will use 3D-printed reinforced concrete parts, reducing on-site work and construction time.
This method improves durability, allows for flexible designs,… pic.twitter.com/4QC9iB633D — Japan Station (@JPNStation) March 17, 2025 Read More: ഭാര്യ അശ്ലീല വീഡിയോ കാണുന്നതും സ്വയം ഭോഗം ചെയ്യുന്നതും വിവാഹമോചനത്തിന് കാരണമാകില്ല; മദ്രാസ് ഹൈക്കോടതി ഒരു ഹൈടെക് 3D പ്രിന്റർ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ ഘടന നിർമ്മിക്കുന്നത്. പ്രിന്റ് ചെയ്ത് കഴിഞ്ഞാൽ, ഭാഗങ്ങൾ കോൺക്രീറ്റ് കൊണ്ട് നിറച്ച് സ്റ്റേഷൻ സൈറ്റിൽ എത്തിക്കും.
അവിടെ വച്ച് ക്രെയിനിന്റെ സഹായത്തോടെയായിരിക്കും കെട്ടിട ഭാഗങ്ങൾ തമ്മിൽ കൂട്ടിച്ചേർക്കുന്നത്.
പഴയ സ്റ്റേഷൻ പൊളിച്ച് മാറ്റുന്നത് മുതൽ പുതിയത് കൂട്ടിച്ചേർക്കുന്നതുവരെയുള്ള മുഴുവൻ നടപടി ക്രമങ്ങളും പൂർത്തിയാകാൻ ആറ് മണിക്കൂർ മാത്രമേ എടുക്കൂവെന്നാണ് വെസ്റ്റ് ജപ്പാൻ റെയിൽവേ അവകാശപ്പെടുന്ന്. മാർച്ച് 25 ന്, അവസാന ട്രെയിൻ പുറപ്പെട്ടതിന് ശേഷം നിർമ്മാണം ആരംഭിക്കുകയും അടുത്ത ദിവസം രാവിലെ ആദ്യ ട്രെയിൻ എത്തുന്നതിന് മുമ്പ് പൂർത്തിയാക്കാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്.
Watch Video: ‘പറഞ്ഞത് മനസിലായില്ലേ?’; യൂബർ ഡ്രൈവറോട് മലയാളത്തില്‍ സംസാരിച്ച് ജർമ്മന്‍കാരി, അമ്പരന്ന് സോഷ്യൽ മീഡിയ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]