
സ്വന്തം ലേഖകൻ
മലപ്പുറം: “പണം നഷ്ടപ്പെട്ടത് എന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ്. വ്യാഴാഴ്ച്ചയും പിന്നീടുള്ള ദിവസങ്ങളിലും ദിവസവും പണം പിന്‍വലിക്കുന്നുണ്ടായിരുന്നു. ആ അക്കൗണ്ട് കാലിയാകുന്നതുവരെ പണം പിന്‍വലിച്ചിട്ടുണ്ട്. കോഴിക്കോട് ഭാഗത്തിനിന്നുതന്നെ അത്യാവശ്യം പണം നഷ്ടപ്പെട്ടിരുന്നു, പിന്നെ, പെരുന്തല്‍മണ്ണ, അങ്ങാടിപ്പുറം ഭാഗത്തെ രണ്ട് എടിഎമ്മുകളില്‍ നിന്നും പണം എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ഹോട്ടൽ ഉടമ സിദ്ദിഖിൻരെ മകൻ ഷഹദ്.
ഒരു പ്രശ്നവുമില്ലാത്ത നല്ലൊരു മനുഷ്യനാണ്, എല്ലാവരോടും നല്ല സ്നേഹത്തോടെ പെരുമാറുന്ന ആള്”, ക്രൂരകൊലപാതകത്തിന് ഇരയായ വ്യവസായി സിദ്ദിഖിന്റെ ഭാര്യ കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ പറഞ്ഞു.
“ഹോട്ടലില്‍ നിന്ന് പോയ വ്യാഴാഴ്ച്ച രാത്രി മുതല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി ഫോണ്‍ ഓഫ് ആയിക്കഴിഞ്ഞാല്‍ അച്ഛന് പിറ്റേദിവസം താമസിച്ചൊക്കെയാണ് സാധാരണ ഫോണ്‍ ചാര്‍ജ്ജ് ചെയ്ത് ഓണ്‍ ആക്കുന്നത്. താമസിച്ച് കിടന്നതുകൊണ്ട് എണിറ്റിട്ടുണ്ടാകില്ലെന്ന് കരുതി”, ഷഹദ് പറഞ്ഞു.
ഹോട്ടലിലെ ആവശ്യങ്ങള്‍ക്കായി സിദ്ദിഖിനെ വിളിച്ചിട്ട് കിട്ടാതായതോടെ ജീവനക്കാര്‍ ഷഹദിനെ വിളിച്ചിപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. “അവർ വിചാരിച്ചു വീട്ടിലുണ്ടാകുമെന്ന് ഞങ്ങള്‍ വിചാരിച്ചു കടയിലുണ്ടാകുമെന്ന്”, ഷഹദ് പറഞ്ഞു.
പ്രധാനമായും എടിഎമ്മുകളില്‍ വഴിയാണ് പണം എടിത്തിട്ടുള്ളത്. രാത്രി സമയങ്ങളിലാണ് പണം പിന്‍വലിച്ചിരിക്കുന്നത്. ഗുഗിള്‍ പേ വഴി ഡാഡിയുടെ പേഴ്സണല്‍ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് അങ്ങാടിപ്പുറം ഭാഗത്തേക്കുള്ള ഒരു അക്കൗണ്ടിലേക്കാണ് പണം അടച്ചിരിക്കുന്നത്. ഏകദേശം രണ്ട് ലക്ഷ്ത്തിനടുത്ത് തുക നഷ്ടപ്പെട്ടിട്ടുണ്ട്”, ഷഹദ് പറഞ്ഞു.
The post പണം നഷ്ടപ്പെട്ടത് എന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്ന്; വ്യാഴാഴ്ച്ചയും പിന്നീടുള്ള ദിവസങ്ങളിലുമായി അക്കൗണ്ട് കാലിയാകുന്നതുവരെ പണം പിന്‍വലിച്ചു; ഏകദേശം രണ്ട് ലക്ഷ്ത്തിനടുത്ത് തുക നഷ്ടപ്പെട്ടു; ഡാഡിയുടെ ഗുഗിള്‍ പേയും ഉപയോഗിച്ചിട്ടുണ്ട്; സിദ്ദിഖിന്റെ മകൻ ഷഹദ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]