
സീരിയലുകളിലൂടെ മലയാളി വീട്ടിമ്മമാരുടെ മനം കവര്‍ന്ന നടിയായിരുന്നു ശരണ്യ ശശി. 2021 ഓഗസ്റ്റ് ഒമ്പതിനാണ് ശരണ്യ ട്യൂമര്‍ ബാധിതയായി മരണപ്പെടുന്നത്. അസുഖകാലത്ത് അവര്‍ക്ക് താങ്ങും തണലുമായി കൂടെയുണ്ടായിരുന്നത് സുഹൃത്തും നടിയുമായ സീമ ജി നായരായിരുന്നു.
ഇപ്പോൾ ശരണ്യയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഫെയ്സ്ബുക്കില്‍ ഹൃദയഭേദക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അവര്‍. എന്റെ പ്രിയപ്പെട്ട നക്ഷത്രക്കണ്ണുള്ള രാജകുമാരി ഇന്ന് സ്വർഗത്തിൽ ആഘോഷത്തിരക്കിലായിരിക്കും. അവസാന പിറന്നാൾ തങ്ങൾ മത്സരിച്ചാഘോഷിച്ചുവെന്നും സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചു.
ശരണ്യയുടെ ഓരോ വിശേഷങ്ങളും സീമ ജി നായര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. ഒടുവില്‍ ശരണ്യയുടെ വിയോഗവാര്‍ത്തയും സങ്കടത്തോടെ അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. തന്റെ ഉള്ള് പൊള്ളുന്നുണ്ടെന്നും തനിക്ക് ഏറെ ആഘാതമാണ് ഈ വേര്പിരിയലെന്നും സീമ ജി നായര്‍ അന്ന് പറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ്:
എന്റെ പ്രിയപ്പെട്ട നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെ പിറന്നാൾ ആണിന്നു. അവൾ സ്വർഗത്തിൽ ആഘോഷത്തിരക്കിലായിരിക്കും. ഭൂമിയിൽ അവളുടെ അവസാന പിറന്നാൾ ഞാനും, അവളുടെ അമ്മയും മത്സരിച്ചാഘോഷിച്ചു. ശാരുവിന്റെ വിടപറയൽ അത്ര പെട്ടെന്നുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല.
ദേവുവിനെ കൊണ്ട് സ്പെഷ്യൽ കേക്കുണ്ടാക്കി അതും കൊണ്ട് ഞങ്ങൾ എല്ലാരും കൂടി തിരുവനന്തപുരത്തിനു പോയി, ഒരു രാജകുമാരിയെ പോലുള്ള കേക്ക്. ദേവു അന്ന് ശാരുനു വേണ്ടി ഉണ്ടാക്കിയ കേക്ക് ആണ് രണ്ടാമത്തെ ഫോട്ടോയിൽ. അതിമനോഹരം ആയിരുന്നു ആ കേക്ക്. അവളെ രാജകുമാരിയെപ്പോലെ ഒരുക്കിയായിരുന്നു ആ കേക്ക് കട്ടിങ്. എന്റെ ജീവിതത്തിൽ 24 മണിക്കൂറും നീയും നിന്റെ ഓർമകളും ആണ്. എങ്ങനെ കറങ്ങി ചുറ്റി വന്നാലും നിന്നിലേ അതവസാനിക്കൂ.
മാർച്ച് 13 ന് ആറ്റുകാൽ പൊങ്കാല ആയിരുന്നു. പണ്ട് നമ്മൾ പൊങ്കാല ഇട്ട അതെ സ്ഥലത്താണ് ഈ തവണയും പൊങ്കാല ഇട്ടത്. പൊങ്കാലയും നിന്റെ പിറന്നാളും അടുത്തടുത്ത ദിവസങ്ങളിൽ ആണ് വന്നത്. ആരെവിടെ കണ്ടാലും ആദ്യം എന്നോട് ചോദിക്കുന്നതു നിന്നെയാണ്, സുഖമായി ഇരിക്കുന്നുവെന്നു ഞാൻ പറയട്ടെ. അങ്ങനെ പറയാം അല്ലെ മുത്തേ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]