
ജീവനക്കാരെ
തിരിച്ചെടുക്കണം:
യു.എസ് കോടതി
വാഷിംഗ്ടൺ: പിരിച്ചുവിട്ട ആയിരക്കണക്കിന് പ്രൊബേഷണറി ജീവനക്കാരെ തിരിച്ചെടുക്കാൻ ആറ് ഫെഡറൽ ഏജൻസികളോട് ഉത്തരവിട്ട് യു.എസ് കോടതി. ഫെഡറൽ ഏജൻസികളിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും മുതിർന്ന ഉപദേശകനും ശതകോടീശ്വരനുമായ ഇലോൺ മസ്കിന്റെയും നടപടികൾക്ക് ഉത്തരവ് തിരിച്ചടിയായി. ട്രഷറി, വെറ്ററൻസ് അഫയേഴ്സ്, കൃഷി, പ്രതിരോധം, ഊർജ്ജം, ആഭ്യന്തരം വകുപ്പുകളോട്, അനുചിതമായി പിരിച്ചുവിട്ട എല്ലാവരെയും തിരിച്ചെടുക്കാൻ സാൻഫ്രാൻസിസ്കോ കോടതി നിർദ്ദേശിച്ചു. ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെയും കോടതി വിമർശിച്ചു. ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]