
മലയാള സിനിമയില്‍ തന്നെ ഒട്ടേറെ പുതുമകളുമായി തിയേറ്ററുകളിലെത്തി പ്രേക്ഷക – നിരൂപക പ്രശംസ നേടിയ സൗബിന് ഷാഹിര്‍, ബേസില്‍ ജോസഫ് ചിത്രം ‘പ്രാവിന്കൂട് ഷാപ്പ്’ ഒടിടി റിലീസിന്. അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 11ന് സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കും.
ഒരു ഷാപ്പില് നടന്ന മരണവും ആ മരണത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും കേസ് അന്വേഷണവുമൊക്കെയായി ഓരോ നിമിഷവും സസ്പെന്‍സും കൗതുകവും നിറച്ചുകൊണ്ട് തിയേറ്ററുകളില്‍ എത്തിയ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്നതായിരുന്നു.
ചിത്രത്തില്‍ ഷാപ്പുടമ ബാബുവായി ശിവജിത്തും ഷാപ്പിലെ ജീവനക്കാരനായ കണ്ണന് എന്ന കഥാപാത്രമായി സൗബിനും കണ്ണന്റെ ഭാര്യ മെറിന്‍ഡയായി ചാന്ദ്നിയും കേസന്വേഷണത്തിനെത്തുന്ന പോലീസ് കഥാപാത്രമായി ബേസിലും ഷാപ്പിലെ പതിവുകാരന് സുനിലായി ചെമ്പന്‍ വിനോദ് ജോസുമാണ് പ്രധാന വേഷങ്ങളിലുള്ളത്.
ഒരു കാലിന് സ്വാധീനക്കുറവുള്ള കണ്ണന് എന്ന കഥാപാത്രത്തെ ഏറെ സ്വാഭാവികതയോടെ സൗബിന് സ്ക്രീനില്‍ എത്തിച്ചിരുന്നു. എന്തൊക്കെയോ ദുരൂഹതകള്‍ ഉള്ളില്‍ ഒളിപ്പിച്ചിട്ടുള്ള കഥാപാത്രമായി സൗബിന് മികവുറ്റ അഭിനയമാണ് കാഴ്ചവെച്ചത്. അതുപോലെ തന്നെ ബേസിലിന്റെ കരിയറിലെ തന്നെ ആദ്യ പോലീസ് വേഷം തികച്ചും പുതുമ നിറഞ്ഞ രീതിയിലുള്ളതാണ്. എസ്.ഐ സന്തോഷ് സി.ജെ എന്ന കഥാപാത്രം ബേസിലിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. വയലന്‍സ് ഒട്ടും ഇഷ്ടമില്ലാത്തൊരു പോലീസുകാരന്റെ വേഷം ഏറെ തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നു.
മറിമായത്തിലൂടെ മിനി സ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായ നിയാസ് ബക്കര്‍, സിലോണ്‍ എന്ന കഥാപാത്രമായി ചിത്രത്തിലുണ്ട്. രൂപത്തിലും ഭാവത്തിലുമൊക്കെ തികച്ചും വേറിട്ട രീതിയിലുള്ള മേക്കോവറാണ് നിയാസ് നടത്തിയിരിക്കുന്നത്. ഷാപ്പുടമ ബാബു എന്ന കഥാപാത്രമായി ശിവജിത്തിന്റേയും പെര്‍ഫെക്ട് കാസ്റ്റിങ്ങാണ്. തോട്ട ബിജുവായി ശബരീഷ് വര്‍മ്മയുടേയും പ്രകടനവും കൂടാതെ നിരവധി പുതുമുഖങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയിലുണ്ട്.
‘തൂമ്പ’ എന്ന ഹ്രസ്വ ചിത്രമൊരുക്കി ശ്രദ്ധേയനായ ശ്രീരാജ് ശ്രീനിവാസനാണ് സിനിമയൊരുക്കിയിരിക്കുന്നത്. ഓരോ നിമിഷവും പ്രേക്ഷകരില്‍ ഉദ്വേഗം നിറയ്ക്കുന്ന രീതിയിലാണ് കഥയുടെ ഒഴുക്ക്. ഏറെ കൗതുകവും ആകാംക്ഷയും നിറയ്ക്കുന്ന രീതിയില്‍ ചിത്രം അണിയിച്ചൊരുക്കിയിട്ടുണ്ട് ശ്രീരാജ്. സിനിമയുടെ ആകെയുള്ളൊരു മൂഡ് നിലനിര്‍ത്തുന്നതില്‍ ഷൈജു ഖാലിദ് ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങള്‍ ഏറെ സഹായകമാണ്. ഒരു ഷാപ്പിന്റേതായ അന്തരീക്ഷവും മറ്റുമൊക്കെ ക്രിയേറ്റ് ചെയ്യുന്നതില്‍ ക്യാമറ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ശബരീഷ് വര്‍മ്മ, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന് കെ.എസ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ലോകമാകെ തരംഗമായി മാറിയ ‘മഞ്ഞുമ്മല്‍ ബോയ്സി’ന്റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം കൂടിയാണിത്. ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന് സംവിധാനം ചെയ്ത ‘ആവേശ’ത്തിനു ശേഷം എ&എ എന്റര്‍ടെയ്ന്‍മെന്റ്സാണ് ‘പ്രാവിന്കൂട് ഷാപ്പ്’ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഗാനരചന: മുഹ്സിന് പരാരി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഗോകുല്‍ ദാസ്, എഡിറ്റര്‍: ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണ്‍, സൗണ്ട് ഡിസൈനര്‍: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എ.ആര് അന്‍സാര്‍, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, ആക്ഷന്‍: കലൈ മാസ്റ്റര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: ബിജു തോമസ്, എആര്‍ഇ മാനേജര്‍: ബോണി ജോര്‍ജ്ജ്, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈന്‍സ്: യെല്ലോടൂത്ത്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്നേക്ക്പ്ലാന്റ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, എ.എസ് ദിനേശ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]