
സ്വന്തം ലേഖകൻ
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പണവും മാമ്പഴവും മോഷ്ടിച്ചെന്നാരോപിച്ച് പതിനേഴുകാരനെ കെട്ടിയിട്ടു മർദിച്ചു.മരക്കഷണവും ചെരുപ്പും ഉപയോഗിച്ചായിരുന്നു ക്രൂരമർദനം.
മർദനത്തിൽ കൗമാരക്കാരന് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
ഞായറാഴ്ചയാണ് പട്ടികജാതിക്കാരനായ കുട്ടിയെ പരമശിവം , ഭാര്യ ജ്യോതി മണി, മകൻ വസന്ത് എന്നിവർ ചേർന്ന് മർദ്ദിച്ചത്.
മർദിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. ഒപ്പമുണ്ടായിരുന്നവർ അടിക്കുരതെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും യുവതി കൗമാരക്കാരനെ ക്രൂരമായി തല്ലുന്നതും വീഡിയോയിൽ കാണാം.
The post പണവും മാമ്പഴവും മോഷ്ടിച്ചെന്നാരോപണം; പതിനേഴുകാരനെ കെട്ടിയിട്ടു മർദ്ദിച്ചു..! മൂന്ന് പേർക്കെതിരെ കേസ്; മർദ്ദനം ചെരിപ്പും മരക്കഷണവും ഉപയോഗിച്ച് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]