
കുപ്പിയിൽ തൊട്ടാൽ കളി മാറും: ട്രംപ് | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Trump Threatens 200% Tariff on EU Alcohol | Trade War Heats Up | Malayala Manorama Online News
കുപ്പിയിൽ തൊട്ടാൽ കളി മാറും: ഭീഷണി മുഴക്കി ട്രംപ്
Published: March 14 , 2025 12:19 PM IST
1 minute Read
യൂറോപ്യൻ യൂണിയനിൽനിന്നുള്ള മദ്യത്തിന് 200% തീരുവയെന്ന് ഭീഷണി
വാഷിങ്ടൻ∙ അമേരിക്കൻ വിസ്ക്കിക്ക് പ്രഖ്യാപിച്ച 50% തീരുവ പിൻവലിച്ചില്ലെങ്കിൽ യൂറോപ്യൻ യൂണിയനിൽനിന്നുള്ള മദ്യത്തിന് 200% തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. സ്റ്റീൽ, അലുമിനിയം എന്നിവയുടെ ഇറക്കുമതിക്ക് ട്രംപ് ഏർപ്പെടുത്തിയ 25% നികുതി പ്രാബല്യത്തിലായതിനു തൊട്ടുപിന്നാലെ യൂറോപ്യൻ യൂണിയൻ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 2,600 കോടി യൂറോ (2800 കോടി ഡോളർ) മൂല്യം വരുന്ന ഉൽപന്നങ്ങൾക്ക് പകരംതീരുവ (കൗണ്ടർ ടാക്സ്) പ്രഖ്യാപിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്.
അതേസമയം, തീരുവ വിഷയത്തിൽ ചർച്ചയ്ക്കു തയാറാണെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും ശത്രുതാപരവും, അവഹേളിക്കുന്നതരത്തിലുള്ളതുമായ തീരുവ സമ്പ്രദായം പിന്തുടരുന്നവരാണ് യൂറോപ്യൻ യൂണിയനെന്നും, യുഎസിനെ പിഴിഞ്ഞു ജീവിക്കാനാണ് അതു രൂപീകരിച്ചതു തന്നെയെന്നും സമൂഹമാധ്യമത്തിൽ ട്രംപ് ആഞ്ഞടിച്ചു.
യൂറോപ്യൻ യൂണിയനിൽനിന്നുള്ള മദ്യത്തിന്റെ വരവ് നിയന്ത്രിക്കുന്നതോടെ യുഎസിലെ വൈൻ, ഷാംപെയ്ൻ ബിസിനസുകൾക്ക് വൻ സാധ്യത തുറന്നുകിട്ടുമെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ വർഷം യുഎസിലേക്കുള്ള യൂറോപ്യൻ യൂണിയന്റെ വൈൻ കയറ്റുമതി 490 കോടി യൂറോയുടേതാണ്. ആകെ കയറ്റുമതിയുടെ 29 ശതമാനമാണിത്. കയറ്റുമതിയുടെ പകുതിയും ഫ്രാൻസിൽനിന്നാണ്. ഇറ്റലിയാണ് രണ്ടാം സ്ഥാനത്ത്.
English Summary:
President Trump threatens a 200% tariff on EU alcohol in retaliation for EU tariffs on American whiskey, escalating trade tensions between the US and the EU. This move could significantly impact European wine and alcohol exports to the US.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-news-common-liquor mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-tax 1uemq3i66k2uvc4appn4gpuaa8-list 6voe4el5ioajq8cbttt4dnfb3k mo-politics-leaders-internationalleaders-donaldtrump
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]