
കൊല്ലം: പട്ടത്തുവിള ദാമോദരന്‍ സ്മാരക അവാര്‍ഡ് ഡോ. എം.ഐ. സഹദുള്ളയ്ക്കും പട്ടത്തുവിള കരുണാകരന് സ്മാരക പുരസ്കാരം യുവ ചലച്ചിത്ര അഭിനേതാവ് രഞ്ജിത്ത് സജീവിനും.
കേരളത്തിലെ ആതുര സേവന മേഖലയെ മികവുറ്റതാക്കാന്‍ സംഭാവന നല്കിയ ഡോക്ടര്‍ എന്ന നിലയിലാണ് കിംസ് ഹോസ്പിറ്റല്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹ്ദുള്ള പുരസ്കാരാര്‍ഹനായത്. ചികിത്സാരംഗം ആധുനികവത്കരിച്ച് കേരളത്തില്‍ ആയിരക്കണക്കിന് ജീവനുകളെ രക്ഷിച്ച വൈദ്യശാസ്ത്ര വിദഗ്ധനാണ് അദ്ദേഹം.
നവാഗത അഭിനയ പ്രതിഭയ്ക്കുള്ള കീര്‍ത്തിമുദ്രയാണ് ചലച്ചിത്ര നടന് രഞ്ജിത് സജീവന് ലഭിക്കുന്നത്. ഗോളം, ഖല്‍ബ്, മൈക്ക് എന്നീ സിനിമകളിലൂടെ നായക നടനായെത്തി അഭിനയപ്രതിഭ തെളിയിച്ച പ്രതിഭാശാലിയായ യുവതാരമാണ്. അരലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
കെ.വി. മോഹന്‍കുമാര്‍ ഐഎഎസ്, സംസ്ഥാന ചലച്ചിത്ര ക്ഷേമനിധിബോര്‍ഡ് ചെയര്മാന് മധുപാല്‍, ജി.എസ്. പ്രദീപ്, സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോക്ടര്‍ എ.എസ്. ഒലീന ജി. രാജ്മോഹന്‍ എന്നിവരുടെ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
രഞ്ജിത്ത് സജീവിന് അവാര്‍ഡ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്ബിലെ സ്വരലയ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച നടക്കുന്ന ദേവരാഗ സന്ധ്യയില്‍ സമ്മാനിക്കും. സഹദുള്ളയ്ക്കുള്ള പുരസ്കാരം തിരുവനന്തപുരത്ത് നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ നല്‍കുമെന്ന് ട്രസ്റ്റ് ചെയര്മാന് അഡ്വ. ജി. സത്യബാബുവും സെക്രട്ടറി ആര്.എസ്. ബാബുവും അറിയിച്ചു.
കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ളതാണ് പട്ടത്തുവിള കരുണാകരന് സ്മാരക ട്രസ്റ്റ്. നവീന ചെറുകഥാകൃത്തായ പട്ടത്തുവിള കരുണാകരന്റെ സ്മരണയ്ക്കായാണ് അവാര്‍ഡ്. കരുണാകരന്റെ മൂത്ത ജേഷ്ഠനായ പട്ടത്തുവിള ദാമോദരന്‍ എസ്.എന്‍. ട്രസ്റ്റ് ചെയര്‍മാനും ട്രഷറുമായിരുന്ന വ്യവസായ പ്രമുഖനായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]