
അടുപ്പത്ത് പാൽ തിളക്കാൻ വെച്ചാൽ അത് പാത്രത്തിൽനിന്നും തുളുമ്പി കളഞ്ഞാൽ മാത്രമേ നമ്മൾ അടുപ്പ് ഓഫ് ചെയ്യാറുള്ളു. മിക്ക അടുക്കളയുടെയും അവസ്ഥ ഇതാണ്. തിളപ്പിക്കാൻ വെച്ചതിനുശേഷം എന്തെങ്കിലും ആവശ്യങ്ങൾക്കായി പോകുമ്പോഴായിരിക്കും പാൽ തിളച്ച് തുളുമ്പുന്നത്. ചൂട് കൂടുമ്പോൾ വെള്ളം ബാഷ്പീകരിക്കപ്പെടുകയും തുടർന്ന് ജലബാഷ്പം പാലിലെ കൊഴുപ്പ് രൂപം കൊള്ളുന്ന ക്രീം പാളിക്കടിയിൽ കുടുങ്ങികിടക്കുകയും ചെയുന്നു. അങ്ങനെ സമ്മർദ്ദം വർധിച്ചാണ് പാൽ പുറത്തേക്ക് തുളുമ്പുന്നത്. എന്നാൽ സ്റ്റീൽ പാത്രം ഉപയോഗിച്ച് പാൽ തുളുമ്പുന്നത് തടയാൻ സാധിക്കും. എങ്ങനെയെന്ന് അല്ലെ. ഇങ്ങനെ ചെയ്യൂ.
1. പാൽ ചൂടാക്കുന്ന സമയത്ത് വൃത്തിയുള്ള ലൈറ്റ് വെയ്റ്റ് ആയിട്ടുള്ള ചെറിയ സ്റ്റീൽ പാത്രം പാലിന് മീതെ വെച്ചുകൊടുക്കാം. പാലിൽ ഉണ്ടാകുന്ന കുമിളകളെ നിയന്ത്രിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് പാൽ തിളച്ച് പൊങ്ങുന്നത് തടയുന്നു.
2. പാൽ തിളപ്പിക്കുമ്പോൾ തീ ചെറിയ ചൂടിൽ വയ്ക്കുകയും ഇടക്ക് ഇളക്കിക്കൊടുക്കുകയും ചെയ്യാവുന്നതാണ്. ഓരോ മിനിറ്റിലും ഇളക്കികൊടുത്താൽ പാൽ പതഞ്ഞുപൊങ്ങുന്നത് തടയാൻ സാധിക്കും.
3. വലിയ പാത്രത്തിൽ പാൽ തിളപ്പിക്കാൻ ശ്രദ്ധിക്കണം. ഇത് പാൽ പതഞ്ഞ് തുളുമ്പുന്നത് ഒഴിവാക്കാൻ സഹായിക്കും. പാത്രം വലുതാണെങ്കിൽ പതഞ്ഞുപൊങ്ങിയാലും പാത്രത്തിന്റെ പുറത്തേക്ക് തുളുമ്പി പോകില്ല.
4. ഗുണങ്ങൾ നഷ്ടപ്പെടാതിരിക്കാൻ പാൽ ഒരു തവണ മാത്രം ചൂടാക്കാം. ചൂടാറിയതിന് ശേഷം ഫ്രിഡ്ജിലേക്ക് മാറ്റിവെക്കാവുന്നതാണ്. ആവശ്യം വരുമ്പോൾ ചൂടാക്കി ഉപയോഗിക്കാം.
5. പൊടിപടലങ്ങൾ കേറാൻ സാധ്യതയുള്ളതുകൊണ്ട് തിളപ്പിച്ചതിന് ശേഷം പാത്രം മൂടിവെക്കണം. ചൂടാറിയതിന് ശേഷം ഉടൻ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റിവെച്ചാൽ ബാക്റ്റീരിയകൾ ഉണ്ടാകുന്നത് തടയുകയും പാൽ ഫ്രഷ് ആയിരിക്കുകയും ചെയ്യുന്നു.
ചിക്കൻ വൃത്തിയാക്കാൻ ഇതാ 5 എളുപ്പ വഴികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]