
നടൻ മോഹൻ ബാബുവിനെതിരെ ചിട്ടിമല്ലു എന്നയാൾ സമർപ്പിച്ച പരാതിയെത്തുടർന്ന് വീണ്ടും ചർച്ചയാവുകയാണ് നടി സൗന്ദര്യയുടെ മരണവും അതിന് കാരണമായ വിമാനാപകടവും. ഈ വരുന്ന ഏപ്രിൽ 17-ന് ആ ദുരന്തത്തിന് 21 വയസ് പൂർത്തിയാവുകയാണ്. 2004 ഏപ്രിൽ 17-നാണ് ബെംഗളൂരുവിനടുത്ത് ജക്കൂരിൽ അപകടമുണ്ടായത്. മരിക്കുമ്പോൾ 32 വയസായിരുന്നു സൗമ്യ എന്ന സൗന്ദര്യക്ക്.
ഏപ്രിൽ 17 ശനിയാഴ്ച രാവിലെ 11.10 നായിരുന്നു സംഭവം. ദുരന്തം നടക്കുമ്പോൾ സൗന്ദര്യ ബിജെപിയിൽ ചേർന്നിട്ട് അധികകാലമായിട്ടുണ്ടായിരുന്നില്ല. കൃത്യം ഒരുവർഷം മുമ്പായിരുന്നു വിവാഹം. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിനടുത്ത കരിം നഗറിലേക്ക് പോവുകയായിരുന്നു സൗന്ദര്യയും കൂട്ടരും. അഗ്നി ഏവിയേഷന്റെ നാലുപേർക്കിരിക്കാവുന്ന സെസ്ന-180 എന്ന ചെറുവിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. ജക്കൂർ എയർഫീൽഡിൽനിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ വിമാനം തകർന്നുവീഴുകയായിരുന്നു. എ തിരെയുള്ള കാർഷിക സർവ കലാശാലയുടെ ഗാന്ധി കൃഷി വികാസ്കേന്ദ്രം കാമ്പസിലാണ് വിമാനം വീണത്.
മലയാളിയായ പൈലറ്റ് ജോയ്ഫിലിപ്പ് (28), സൗന്ദര്യയുടെ സഹോദരൻ അമർനാഥ് ഷെട്ടി (34), പ്രാദേശിക ബിജെപി നേതാവ് രമേഷ്കാദം (30) എന്നിവരാണ് അന്നത്തെ അപകടത്തിൽ മരിച്ച മറ്റുള്ളവർ. സൗന്ദര്യയടക്കം വിമാനത്തിലുണ്ടായിരുന്ന നാലുപേരുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞുപോയിരുന്നു. വിമാനം തകർന്നു വീണയുടനെ, കാർഷിക സർവകലാശാലയിലെ രണ്ട് വിദ്യാർത്ഥികളാണ് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത്. വിമാനത്തിലുള്ളവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ തീയാളിപ്പടർന്നു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ഗണപതി എന്ന വിദ്യാർത്ഥിക്ക് പൊള്ളലേറ്റു. വിമാനത്തിൻെറ വാതിൽ 15 അടിയോളം ദൂരേക്ക് തെറിച്ചുവീണിരുന്നു.
കോലാർ ജില്ലയിലെ മുൽബാഗിൽ ജനിച്ച സൗന്ദര്യ തെന്നിന്ത്യൻ ഭാഷകളിലെ ചിത്രങ്ങളിലെല്ലാം മികവു തെളിയിച്ച നടിയാണ്. കന്നഡ സിനിമാനിർമാതാവായ സത്യനാരായാണയാണ് സൗന്ദര്യയുടെ അച്ഛൻ. ബെംഗളൂരുവിലായിരുന്നു സ്ഥിരതാമസം. 2003-ൽ ദേശീയ അവാർഡു നേടിയ ‘ദ്വീപ’ എന്ന കന്നഡ ചിത്രത്തിന്റെ നിർമാതാവ് കൂടിയായിരുന്നു സൗന്ദര്യ.
Also Read
‘നടി സൗന്ദര്യയുടേത് അപകടമരണമല്ല, കൊലപാതകം’; …
പൊന്നുമണി’ എന്ന ചിത്രത്തിലൂടെ തമിഴ്സിനിമയിലെത്തിയ സൗന്ദര്യ വളരെപ്പെട്ടെന്നാണ് തമിഴ്മക്കളുടെ പ്രിയനായികയായി മാറിയത്. ആർ.വി. ഉദയകുമാറായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ. കാർത്തിക് നായകൻ. സൗമ്യ എന്ന പേര് സൗന്ദര്യയെന്നാക്കിയത് ഉദയകുമാറാണ്. തമിഴിലെ സൂപ്പർ താ രം രജനീകാന്തിനൊപ്പം രണ്ടുചിത്രങ്ങളിലാണ് നായികയായി അഭിനയിക്കാൻ സൗന്ദര്യക്ക് അവസരം ലഭിച്ചത്. കമലഹാസൻ്റെ നായികയായി ‘കാതലാ കാതലാ’യിലും വിജയകാന്തിൻ്റെ നായികയായി സൊക്കത്തങ്കത്തിലും സൗന്ദര്യ യുടെ അഭിനയം ഏറെ വാഴ്ത്തപ്പെട്ടിരുന്നു. തമിഴിൽ അർജുന്റെയും നായികയായിട്ടുണ്ട് സൗന്ദര്യ.
തെലുങ്കിലാകട്ടെ ചിരഞ്ജീവി, നാഗാർജുന, വെങ്കിടേഷ്, സായ്കുമാർ, മോഹൻബാ ബു, കൃഷ്ണ, ജഗപതിബാബു എന്നീ പ്രമുഖ താരങ്ങളുടെയും നായികയാവാൻ സൗന്ദര്യക്ക് അവസരം ലഭിച്ചു. തെലുങ്കിൽ സൗന്ദര്യ അഭിനയിച്ച ആദ്യ ചിത്രം ‘റെയ്ത്തുഭാരത’ ആയിരുന്നു. നർത്തനശാല, ശിവശങ്കർ എന്നീ രണ്ടു തെലുങ്ക് ചിത്രങ്ങൾ അവർക്ക് അഭിനയിച്ചു പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. അതിനിട യിലാണ് അപ്രതീക്ഷതമായി മരണം അവരെ കവർന്നെടുത്തത്.
മലയാളത്തിൽ വൈകിയെത്തിയ സൗന്ദര്യ ചലച്ചിത്ര പ്രേമികൾ എന്നും ഓർക്കുന്ന രണ്ടു കഥാപാത്രങ്ങൾക്കു ജീവൻ പകർന്നാണ് കടന്നുപോയത്. ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലെ ജ്യോതിയെയും ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലെ ആമിനയേയും. കമൽ സംവിധാനം ചെ യ്യുന്ന ‘മുന്തിരിപ്പൂക്കളുടെ അതിഥി’, പി.കെ.ആർ. പിള്ള നിർമിക്കുന്ന ‘ഹരിശ്രീ’ എന്നീ ചിത്രങ്ങളിൽ സൗന്ദര്യ അഭിനയിക്കാനിരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സൗന്ദര്യ സജീവ മായതിനാൽ ‘മുന്തിരിപ്പൂക്കളുടെ അതിഥി’ തൽക്കാലം നിർത്തിവെക്കുകയായിരുന്നു. ഈ ചിത്രമാണ് പിന്നീട് ആഗതൻ എന്ന പേരിൽ പുറത്തിറങ്ങിയത്.
മോഹൻ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തു തർക്കമാണ് നടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ചിട്ടിമല്ലു ഖമ്മം എസിപിക്കും ജില്ലാ അധികാരിക്കും നൽകിയ പരാതിയിൽ പറയുന്നത്. ഷംഷാബാദിലെ ജാൽപള്ളി എന്ന ഗ്രാമത്തിൽ സൗന്ദര്യക്കും സഹോദരനും ആറ് ഏക്കർ ഭൂമിയുണ്ടായിരുന്നു. ഇത് മോഹൻ ബാബുവിന് വിൽക്കാൻ ഇരുവരും വിസമ്മതിച്ചതാണ് പ്രശ്നത്തിന് കാരണം. സൗന്ദര്യയുടെ മരണശേഷം മോഹൻബാബു ഈ ഭൂമി ബലമായി എഴുതിവാങ്ങിയെന്നും ചിട്ടിമല്ലു ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]