
പാക് ട്രെയിൻ തട്ടിയെടുത്ത സംഭവം; 104 പേരെ മോചിപ്പിച്ചു, 13 വിഘടനവാദികൾ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: സ്വതന്ത്ര ബലൂചിസ്ഥാനുവേണ്ടി പോരാടുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) തട്ടിയെടുത്ത ട്രെയിനിൽ നിന്ന് 104 പേരെ മോചിപ്പിച്ചു. സുരക്ഷാ സേനയും ബിഎൽഎയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. 13 വിഘടനവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഏറ്റുമുട്ടലിനിടെ നിരവധി യാത്രക്കാർക്കും പരിക്കേറ്റു. ട്രെയിനിൽ 450 യാത്രക്കാരുണ്ടായിരുന്നു. 100 ഓളം പേർ ഇപ്പോഴും ബന്ദികളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]