
4 ലക്ഷം ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ടാറ്റ ഗ്രൂപ്പ് | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Tata Group to Build 4 Lakh Electric Vehicle Charging Stations in India | Malayala Manorama Online News
ടാറ്റയുടെ 4 ലക്ഷം ചാർജിങ് സ്റ്റേഷനുകൾ വരുന്നൂ; എല്ലാ ഇവി മോഡലുകൾക്കും അനുയോജ്യം
Published: March 11 , 2025 02:42 PM IST
1 minute Read
Tata Harrier EV (Representative image)
കൊച്ചി ∙ രണ്ടു വർഷത്തിനുള്ളിൽ രാജ്യത്തെമ്പാടുമായി 4 ലക്ഷം ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ടാറ്റ ഗ്രൂപ്പ്. ചാർജ് പോയിന്റ് ഓപ്പറേറ്റർമാരുടെയും (സിപിഒ), എണ്ണക്കമ്പനികളുടെയും (ഒഎംസി) സഹകരണത്തോടെ ഹൈവേകൾ കേന്ദ്രീകരിച്ചു 30,000 ത്തിലേറെ പൊതു ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.
എല്ലാ ഇവി മോഡലുകൾക്കും അനുയോജ്യമായ രീതിയിലായിരിക്കും ചാർജിങ് സ്റ്റേഷനുകൾ നിർമിക്കുക. വൈദ്യുത വാഹന വിപണിയുടെ വളർച്ചയ്ക്ക് ആനുപാതികമായി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുകയാണു ലക്ഷ്യമെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ആൻഡ് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി എംഡി ശൈലേഷ് ചന്ദ്ര പറഞ്ഞു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Tata Group’s ambitious plan to install 400,000 electric charging stations across India will revolutionize EV adoption. This massive infrastructure project aims to support the growing electric vehicle market and ensure convenient charging for all EV models.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
lt3rpm1gkvlgtj68rotk5fa6j mo-auto-electricvehiclecompany mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list mo-auto-tatagroup