
തിരുവനന്തപുരം: ഏഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന ജേഡ് സർവീസിൽ തുറമുഖത്തെത്തിയ ആദ്യ കപ്പൽ എം എസ് സി മിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്നും പോർച്ചുഗല്ലിലേക്ക് മടങ്ങുന്നു. രണ്ട് ദിവസം മുമ്പ് പുറംകടലിൽ നങ്കൂരമിട്ടിരുന്ന കപ്പലാണ് ഇന്നലെ പുലർച്ചെ 2.25 ഓടെ ബെർത്ത് ചെയ്തത്.
20,000 ത്തോളം കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തെത്തിയ കപ്പലിനെ മലയാളിയായ പൈലറ്റ് ക്യാപ്റ്റൻ നിർമൽ സക്കറിയയാണ് ബെർത്തിലെത്തിച്ചത്. ബെർത്തിൽ നേരത്തെ എത്തിയ മൂന്ന് കപ്പലുകളിലെ ചരക്കുനീക്കം പൂർത്തിയാകാൻ വൈകിയതാണ് മിയയുടെ ബെർത്തിംഗ് നീണ്ടുപോകാന്‍ കാരണം. 2000 ത്തോളം കണ്ടെയ്നറുകൾ കയറ്റുകയും അത്രതന്നെ കണ്ടെയ്നറുകൾ ഇറക്കുകയും ചെയ്ത ശേഷമാണ് കപ്പൽ പോർച്ചുഗല്ലിലേക്ക് മടങ്ങുന്നത്.
ഇതോടെ ജേഡ് സർവീസിന്റെ രണ്ടാമത്തെ കപ്പൽ മിർജാം ബെർത്തിലെത്തും. Read More:വിഴിഞ്ഞം ഇനി ഇന്റർനാഷണലാകും; തുറമുഖത്ത് കണ്ടെയ്നർ ടെര്‍മിനല്‍ 1200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]