
വിവാഹനിശ്ചയം കഴിഞ്ഞ വിവരം ആരാധകരോട് പങ്കുവെച്ച് നടി അഭിനയ. ഇൻസ്റ്റഗ്രാമിൽ കൂടിയാണ് താരം വിവാഹനിശ്ചയ വാർത്ത അറിയിച്ചത്. കുട്ടിക്കാലം മുതൽക്കുള്ള സുഹൃത്താണ് വരൻ എന്നാണ് വിവരം. കഴിഞ്ഞ പതിനഞ്ച് വർഷത്തോളം നീണ്ട സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തിനിൽക്കുന്നത്.
വിവാഹനിശ്ചയ മോതിരമണിഞ്ഞ ഇരുവരുടേയും കൈകളുടെ ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ആരാണ് ആൾ എന്നത് വ്യക്തമാക്കിയിട്ടില്ല. പതിനഞ്ച് വർഷമായുള്ള പ്രണയമാണെന്നും ജീവിത പങ്കാളിയാകാൻ പോകുന്ന വ്യക്തി തന്റെ ബാല്യകാല സുഹൃത്താണെന്നും അഭിനയ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തലിന് ഒരു മാസം പിന്നിടുമ്പോഴാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തുവന്നത്. അതുകൊണ്ട് തന്നെ ആരാധകർക്കും ഇതൊരു സർപ്രൈസ് നിമിഷമാണ്.
‘മണികൾ മുഴങ്ങട്ടെ, അനുഗ്രഹവർഷമുണ്ടാകട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ തുടക്കംകുറിക്കുന്നു’വെന്നാണ് അഭിനയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
ജന്മനാ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത അഭിനയ, അഭിനയം കൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടംനേടിയിരുന്നു. നാടോടികൾ എന്ന തമിഴ് സിനിമയിൽ കൂടിയാണ് അഭിനയ ബിഗ്സ്ക്രീനിൽ എത്തുന്നത്. ട്രാന്സ്ലേറ്ററുടെ സഹായത്തോടെ സംഭാഷണങ്ങൾ മനപാഠമാക്കി ടൈമിങ്ങിൽ ഡയലോഗ് ഡെലിവറി നടത്തിയാണ് അഭിനയ പലപ്പോഴും സിനിമകളിൽ അഭിനയിച്ചിരുന്നത്.
ജോജു ജോർജ് ചിത്രം ‘പണി’യിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. സഹതാരങ്ങളായി അഭിനയിച്ച അഭയ, ജുനൈസ് തുടങ്ങിയവർ അഭിനയയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]