
കാലിഫോർണിയയിൽ
ക്ഷേത്രത്തിന് നേരെ ആക്രമണം
വാഷിംഗ്ടൺ: യു.എസിലെ കാലിഫോർണിയയിൽ ഹിന്ദു ക്ഷേത്രത്തിൽ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകളുമായി ഖാലിസ്ഥാൻവാദികൾ. ചിനോ ഹിൽസിലെ ബാപ്സ് സ്വാമി നാരായൺ മന്ദിറിലാണ് സംഭവം. ആക്രമണത്തെ ശക്തമായി അപലപിച്ച ഇന്ത്യ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ആരാധനാലയങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണം വർദ്ധിക്കുന്നതിൽ യു.എസിലെ ഹിന്ദു സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]