
തൃശൂര്‍: എംഡിഎംഎ യുമായി ചാവക്കാട് രണ്ടുപേര്‍ പിടിയില്‍. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിലാണ് കാരക്കാട്, പുന്ന എന്നീ സ്ഥലങ്ങളിൽ നിന്നായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
1.101 ഗ്രാം എംഡിഎംഎ യുമായി കാരക്കാട് സ്വദേശി ഗോവിന്ദ് (20), 3.253 ഗ്രാം എംഡിഎംഎ യുമായി ചാവക്കാട് പുന്ന സ്വദേശി സയ്യിദ് അക്ബര്‍ (40) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
യുവാക്കൾക്കിടയിൽ വിൽപ്പന നടത്തുന്നതിനാണ് എംഡിഎംഎ സൂക്ഷിച്ചതെന്ന് പ്രതികൾ പറഞ്ഞതായി എക്സൈസ് ഓഫീസർ അറിയിച്ചു. ചാവക്കാടും പരിസരത്തുമായി ലഹരി വില്പന നടത്തുന്ന സംഘങ്ങളെ പറ്റി ഇവരിൽ നിന്നും സൂചനകൾ ലഭിച്ചിട്ടുണ്ട്.
വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
Read More:ലഹരി കടത്തിൽ ഞെട്ടിപ്പിക്കുന്ന വിവരം; എംഡിഎംഎ കച്ചവടത്തിന് പ്രതി ഉപയോഗിക്കുന്നത് 10 വയസുള്ള സ്വന്തം മകനെ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]