
സിനിമ കണ്ട് നിധി തപ്പിയിറങ്ങിയ നാട്ടുകാരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. വിക്കി കൗശൽ നായകനായ ഛാവ എന്ന ചിത്രം കണ്ടതിന് പിന്നാലെ നിധി തേടി ഒരു ഗ്രാമം ഒന്നടങ്കം ഇറങ്ങിയിരിക്കുകയാണ്. മധ്യപ്രദേശിലെ ബുർഹാൻപുർ ഗ്രാമവാസികളാണ് സിനിമ പറയുന്നത് സത്യമെന്ന് കരുതി നിധിവേട്ടയ്ക്കിറങ്ങിയിരിക്കുന്നത്.
ഛത്രപതി സംഭാജി മഹാരാജാവായി വിക്കി കൗശലും ഔറംഗസേബായി അക്ഷയ് ഖന്നയുമായിരുന്നു ഛാവയിൽ വേഷമിട്ടത്. ചിത്രത്തിൽ മാറാഠ സാമ്രാജ്യത്തിൽ നിന്ന് കൊള്ളയടിച്ച സ്വർണവും സമ്പത്തും മുഗൾ രാജാക്കന്മാർ മധ്യപ്രദേശിലെ ബുർഹാൻപുരിലെ അസിർഗഢ് കോട്ടയ്ക്ക് സമീപം കുഴിച്ചിട്ടതായാണ് കാണിക്കുന്നത്. ഇത് വിശ്വസിച്ചാണ് നാട്ടുകാർ കോട്ടയ്ക്ക് സമീപത്ത് കുഴിച്ചു തുടങ്ങിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
മെറ്റൽ ഡിറ്റക്ടറും മണ്ണുകൾ അരിച്ചെടുത്തും നിധി തേടുന്ന ഗ്രാമവാസികളുടെ വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വൈകുന്നേരം ഏഴ് മണി മുതൽ പുലർച്ചെ മൂന്ന് വരേയാണ് നാട്ടുകാരുടെ നിധിവേട്ട. അനധികൃത ഖനനത്തിനെതിരേ പോലീസ് മുന്നറിയിപ്പ് നൽകിയതായാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
സംഭവത്തിൽ ബുർഹാൻപുർ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചതായി ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]