തിരുവനന്തപുരം: കാട്ടുകൊമ്പന്‍മാരെയും കാട്ടുപോത്തുകളെയുമൊക്കെ മയക്കു വെടിവെച്ചിടുന്നത് എങ്ങനെയെന്നറിയാന്‍ നിങ്ങള്‍ക്കും അവസരം. കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മേഗാമേളയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളിലെത്തിയാല്‍ മനുഷ്യര്‍ക്ക് ഉപദ്രവമാകുന്ന മൃഗങ്ങളെ ക്യാപ്ച്ചര്‍ ഗണ്‍ ഉപയോഗിച്ച് മയക്കു വെടിവയ്ക്കുന്നത് എങ്ങനെയെന്ന് നേരിട്ട് കാണിച്ചു തരും.
മയക്കു വെടി വയ്ക്കുന്നത് സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലെ മിഥ്യാധാരണകളെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിനിങ്ങ് നേടിയ ഉദ്യോഗസ്ഥര്‍ സന്ദര്‍ശകര്‍ക്കായി കൃത്യമായ വിവരണത്തോടെയുള്ള പ്രകടനം കാഴ്ചവെക്കുന്നത്. 27 വരെ എല്ലാ ദിവസവും വൈകിട്ട് 5 മണി മുതല്‍ പ്രകടനം ഉണ്ടാകും.
ഇത് കൂടാതെ വൈവിധ്യമാര്‍ന്ന കാഴ്ചകളാണ് മൃഗസംരക്ഷണ വകുപ്പ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കുഞ്ഞന്‍ ഫാന്‍സി മൈസ് മുതല്‍ ഭീമന് ഇഗ്വാനയെ വരെ നേരിട്ട് കാണാനും പരിലാളിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.
അപൂര്‍വയിനം സ്കോട്ടിഷ് ഫോള്‍ഡ് ഉള്‍പ്പെടെ അഞ്ചിനം പൂച്ചകളും, ഹാംസ്റ്ററുകളും, കോഴികളും, ഗ്രേ പാരറ്റ് ഉള്‍പ്പെടെയുള്ള പക്ഷികളും സന്ദര്‍ശകരെ കാത്തിരിപ്പുണ്ട്. ചാണകത്തില്‍ നിന്ന് നിര്‍മ്മിക്കാന്‍ കഴിയുന്ന മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളെ കുറിച്ച് കര്‍ഷകരില്‍ അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേകം സ്റ്റാളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടാതെ ഇന്ത്യന്‍ മൂര്‍ഖന്റേത് ഉള്‍പ്പെടെ ഫോര്‍മാലിന്‍ ലായനിയില്‍ സൂക്ഷിച്ച സ്പെസിമെനുകള്, പാലില്‍ അണുബാധയുണ്ടോ എന്നറിയാനുള്ള പരിശോധന കിറ്റ്, പശു, ആട് കോഴി എന്നിവയ്ക്ക് വരുന്ന വിവിധയിനം രോഗങ്ങള്‍ക്കുള്ള വാക്സിനുകള്‍, ആനയുടെ പല്ല്, വളര്‍ത്തു പക്ഷികളുടെ മുട്ടകള്‍ തുടങ്ങിയവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുട്ടികളെ രസിപ്പിക്കാന്‍ ക്വിസ് മത്സരവും കര്‍ഷകന്റെയും പശുവിന്റെയും മാതൃകക്ക് ഒപ്പമുള്ള ആകര്‍ഷകമായ സെല്‍ഫി കോര്‍ണറും ഒരുക്കിയിട്ടുണ്ട്.
ക്വിസ് മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് സമ്മാനവും ഒരു സുന്ദരന്‍ കുതിരക്കൊപ്പം സെല്‍ഫി എടുക്കാനുള്ള അവസരവുമുണ്ട്. The post കാട്ടുമൃഗങ്ങളെ മയക്കുവെടി വെയ്ക്കുന്നതെങ്ങനെ? കനകക്കുന്നിലെത്തിയാല്‍ ‘നേരിട്ട് മനസ്സിലാക്കാം’ appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

