
‘മെഡിക്കൽ-എഞ്ചിനീയറിംഗ് പഠനം കുട്ടികൾക്ക് ലാഭത്തിനായി തമിഴിൽ ആരംഭിക്കൂ’, സ്റ്റാലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ
ന്യൂഡൽഹി: ഹിന്ദി ഭാഷ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന വാദവും വിവാദവും തമിഴ്നാട്ടിൽ വലിയ വികാരമാണ് രാഷ്ട്രീയ മണ്ഡലത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. സ്റ്റാലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് തമിഴിൽ എഞ്ചിനീയറിംഗ്-മെഡിക്കൽ വിദ്യാഭ്യാസം അവതരിപ്പിക്കണമെന്ന് അദ്ദേഹം സ്റ്റാലിനോട് ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ റാണിപേട്ടിൽ സിഐഎസ്എഫ് 56-ാമത് റൈസിംഗ് ഡേ ആഘോഷം ഉദ്ഘാടനം ചെയ്യവെയാണ് അമിത് ഷാ വിമർശനം ഉന്നയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]