
മാരക ലഹരിയുമായി പിടിയിലായ യുവാക്കൾ നാട്ടുകാരുടെ കൈക്കരുത്ത് ശരിക്കും അറിഞ്ഞു, രക്ഷപ്പെടുത്തിയത് ഏറെ പണിപ്പെട്ട്
കണ്ണൂർ: മാരക ലഹരിയുമായി എക്സൈസ് പിടികൂടിയ പ്രതികളെ നാട്ടുകാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. കണ്ണൂർ നാറാത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം. മുഹമ്മദ് ഷഹീൻ, മുഹമ്മദ് സിജാഹ എന്നിവരാണ് നാട്ടുകാരുടെ കൈക്കരുത്ത് അറിഞ്ഞത്. 17ഗ്രാം എംഡിഎംഎ, 35 എൽഎസ്ടി സ്റ്റാമ്പ്, 93ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, രണ്ടരക്കിലോ കഞ്ചാവ് എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇരുവരെയും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയതറിഞ്ഞ് നാട്ടുകാർ എത്തുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. വളരെ പണിപ്പെട്ടാണ് എക്സൈസ് സംഘം ഇരുവരെയും രക്ഷപ്പെടുത്തിയത്. ലഹരിക്കേസുകൾ വ്യാപകമായതോടെ നാട്ടുകാരും ജാഗ്രതയിലാണ്. പലയിടങ്ങളിലും ഇത്തരക്കാരെ പിടികൂടാനും വിവരം പൊലീസിനെയും എക്സൈസിനെയും അറിയിക്കാനും ജനകീയകൂട്ടായ്മകൾ നിലവിലുണ്ട്. യുവാക്കൾ തന്നെയാണ് ഇതിനായി മുന്നിൽ നിൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]