
ടെക്സസ്: ബഹിരാകാശ പര്യവേഷണ രംഗത്ത് ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിന് വീണ്ടും തിരിച്ചടി. എക്കാലത്തെയും വലുതും ഭാരമേറിയതും ഭാരം ബഹിരാകാശത്തേക്ക് വഹിക്കുന്നതുമായ സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി റോക്കറ്റിന്റെ എട്ടാം പരീക്ഷണ വിക്ഷേപണവും പരാജയവുമായി. വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്റെ ഹെവി ബൂസ്റ്റര്‍ ഭാഗം ഭൂമിയിലെ യന്ത്രക്കൈയില്‍ ലാന്‍ഡ് ചെയ്തെങ്കിലും മുകളിലെ ഷിപ്പ് ഭാഗം നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ചു. ഏഴാം പരീക്ഷണ വിക്ഷേപണത്തിലും സമാനമായി ബൂസ്റ്റര്‍ മെക്കാസില്ല പിടികൂടുകയും, ഷിപ്പ് പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.
ബൂസ്റ്ററില്‍ നിന്ന് വേര്‍പെട്ട ശേഷം ഷിപ്പുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായി സ്പേസ് എക്സ് സ്ഥിരീകരിച്ചു. സ്റ്റാര്ഷിപ്പിക്കിന്റെ കഴിഞ്ഞ പരീക്ഷണത്തിലും ഇതേ തിരിച്ചടി സംഭവിച്ചു എന്നുമാണ് സ്പേസ് എക്സ് അധികൃതരുടെ ഔദ്യോഗിക പ്രതികരണം. സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചതിന്റെ നിരവധി വീഡിയോകള്‍ ഇതിനകം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടു.
Please tell me you caught the Starship explosion from the ISS, !
This would be photo of the year.
— A. Pettit (@PettitFrontier)
Liftoff of Starship!
— SpaceX (@SpaceX)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]