
മെഗാഹിറ്റായി മാറിയ മാളികപ്പുറത്തിലൂടെ പ്രേക്ഷക ഹൃദയത്തിലിടം നേടിയ താരമാണ് ദേവനന്ദ. യുവാക്കളുടെ ആക്രണങ്ങളും കുറ്റകൃത്യങ്ങളും അസാധാരണമാംവിധം വാർത്തകളിൽ ഇടംപിടിച്ചുകൊണ്ടിരിക്കെ പുതിയ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവനന്ദ. തന്ത വൈബിലേക്ക് രക്ഷിതാക്കൾ മാറേണ്ട സമയം ആയി എന്നാണ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. മുൻപ് നൽകിയ അഭിമുഖത്തിന്റെ ഒരു വീഡിയോയു പങ്കുവച്ചിട്ടുണ്ട്.
‘ഒരു വർഷം മുൻപ് ഈ ഇന്റർവ്യൂ കൊടുത്തപ്പോൾ ഒരുപാട് പേര് പറഞ്ഞു തന്ത വൈബ്ന്ന്, ഇപ്പോൾ കുറച്ചു ദിവസം ആയി കാണുന്ന / കേൾക്കുന്ന കുട്ടികളുടെ ന്യൂസ് കേൾക്കുമ്പോൾ മനസ്സിൽ ആകുന്നു, ഈ തന്ത വൈബിലേക്ക് രക്ഷിതാക്കൾ മാറേണ്ട സമയം ആയി എന്ന്’,- എന്നാണ് കുറിപ്പിന്റെ പൂർണരൂപം. പങ്കുവച്ച വീഡിയോയിൽ ദേവനന്ദയുടെ പിതാവ് ദേവുവിനെ കർക്കശമായ രീതിയിലാണ് വളർത്തുന്നതെന്നും സമൂഹത്തിന് ഉപകരപ്രദമായ രീതിയിൽ വേണം കുട്ടികളെ വളരാനുള്ളതെന്നും പറയുന്നുണ്ട്.
വീഡിയോ പങ്കുവച്ചതോടെ നിരവധിപേരാണ് കമന്റും ലെെക്കുമായി രംഗത്തെത്തുന്നത്. കുട്ടികളെ ഇങ്ങനെ വേണം വളർത്താനെന്നാണ് ഒരു ഭാഗം പറയുന്നത്. ദേവനന്ദയുടെ മാതാപിതാക്കൾ സൂപ്പറാണെന്നും ചിലർ കമന്റിടുന്നുണ്ട്. അഭിമുഖങ്ങളിലെ ദേവനന്ദയുടെ പക്വമാർന്ന മറുപടികൾ പലരും ട്രോളുകൾ ആക്കിയിരുന്നു. ആ ഘട്ടത്തിൽ നേരിട്ട സെെബർ ആക്രമണങ്ങളിൽ ദേവനന്ദയും കുടുംബവും ശക്തമായി തന്നെ പ്രതികരിച്ചിരുന്നു.
View this post on Instagram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]