
ചണ്ഡിഗഢ്: അമ്മയെ ക്രൂരമായി മർദ്ദിക്കുന്ന മകളുടെ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഹരിയാനയിലെ ഹിസാറിൽ നിന്നുളളതാണ് ദൃശ്യങ്ങൾ. ആസാദ് നഗറിലെ മോഡേൺ സാകേത് കോളനിയിലെ താമസക്കാരിയായ റീത്തയാണ് അമ്മയായ നിർമല ദേവിയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ റീത്തയുടെ സഹോദരൻ അമർദീപ് സിംഗിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പുറത്തുവന്ന വീഡിയോയിൽ സ്വന്തം അമ്മയുടെ രക്തം കുടിക്കുമെന്നും മകൾ ഭീഷണിപ്പെടുത്തുന്നുണ്ട്. നിർമലയുടെ പേരിലുളള സ്വത്ത് കൈവശപ്പെടുത്തുന്നതിനാണ് സഹോദരി ക്രൂരമായി പീഡിപ്പിച്ചതെന്നാണ് സഹോദരൻ ആരോപിക്കുന്നത്. മൂന്ന് മിനിട്ട് ദൈർഘ്യമുളള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോയിൽ നിർമല ദേവിയും റീത്തയും ഒരു കട്ടിലിൽ ഇരിക്കുന്നത് കാണാം. അമ്മയെ ശകാരിച്ച ശേഷം മകൾ കാലിൽ ശക്തമായി അടിക്കുകയും തുടയിൽ കടിക്കുകയും ചെയ്യുന്നു. ഇതൊരു രസമാണ്, നിന്റെ രക്തം കുടിക്കും എന്നും റീത്ത അമ്മയോട് പറയുന്നുണ്ട്. വേദന കൊണ്ട് കരയുന്ന അമ്മയുടെ മുടി പിടിച്ച് വലിച്ച് നിലത്തിട്ട് വലിക്കുന്നതും വീഡിയോയിൽ കാണാം. വെറുതെ വിടാൻ കരഞ്ഞുകൊണ്ട് നിർമല ആവശ്യപ്പെട്ടിട്ടും മകൾ തയ്യാറായില്ല. വീഡിയോയിൽ മറ്റൊരു പുരുഷന്റെ ശബ്ദവും കേൾക്കാം. എന്നിട്ട് വീണ്ടും അമ്മയെ തളളി നിലത്തിട്ട് അടിക്കുന്നു. അമ്മ കാരണമാണ് ഇത് ചെയ്യുന്നതെന്നാണ് റീത്ത പറയുന്നത്.
സംഭവത്തെക്കുറിച്ച് സഹോദരൻ അമർദീപ് സിംഗ് പറയുന്നത് ഇങ്ങനെ. രാജ്ഗഡ് സ്വദേശിയായ സഞ്ചയ് പുനിയെ രണ്ട് വർഷം മുൻപാണ് റീത്ത വിവാഹം കഴിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ റീത്ത തിരികെ വീട്ടിലെത്തി. ശേഷം അമ്മയോട് നിരന്തരമായി സ്വത്ത് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭർത്താവും റീത്തയോടൊപ്പമായിരുന്നു താമസം. കുരുക്ഷേത്രയിൽ ഉണ്ടായിരുന്ന കുടുംബസ്വത്ത് സ്വന്തം പേരിലാക്കി റീത്ത 65 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. തനിക്കെതിരെ വ്യാജആരോപണങ്ങൾ നിരത്തി റീത്ത അമ്മയെ കാണാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടാക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]