
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇത്തവണ സെമി കളിക്കുന്ന ടീമുകളുടെ കാര്യത്തിൽ ഇതിനകം വ്യക്തത വന്നെങ്കിലും, ആര് ആരെ നേരിടുമെന്ന കാര്യത്തിൽ അന്തിമചിത്രം തെളിയാൻ ഇന്നത്തെ ഇന്ത്യ–ന്യൂസീലൻഡ് മത്സരം പൂർത്തിയാകണം. ഇന്ന് ജയിക്കുന്ന ടീമിന് സെമിയിൽ എതിരാളി ഓസ്ട്രേലിയ ആയിരിക്കും, തോൽക്കുന്നവർക്ക് ദക്ഷിണാഫ്രിക്കയും. ഇന്നത്തെ ഇന്ത്യ–ന്യൂസീലൻഡ് മത്സരത്തിൽ ജയിക്കുന്ന ടീം ഗ്രൂപ്പ് എ ചാംപ്യൻമാരാകുന്നതോടെ, ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയ അവരുടെ എതിരാളികളായി വരുന്ന തരത്തിലാണ് ടൂർണമെന്റിന്റെ ഫോർമാറ്റ്.
അതേസമയം, സെമിയിൽ ഓസ്ട്രേലിയയെ എതിരാളികളായി ലഭിക്കാനായിരിക്കും ഇന്ത്യയ്ക്ക് കൂടുതൽ താൽപര്യമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. പരുക്ക് ഉൾപ്പെടെയുള്ള കാരണങ്ങളാൽ പ്രധാനപ്പെട്ട മൂന്ന് ബോളർമാർ ഇല്ലാതെയാണ് ഓസ്ട്രേലിയൻ ടീം ഇത്തവണ ചാംപ്യൻസ് ട്രോഫിക്ക് എത്തിയിരിക്കുന്നതെന്ന് ഗാവസ്കർ ചൂണ്ടിക്കാട്ടി. ക്യാപ്റ്റൻ പാറ്റ് കമിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ് എന്നീ ബോളർമാരാണ് ഇത്തവണ ടൂർണമെന്റിൽനിന്ന് വിട്ടുനിൽക്കുന്നത്.
‘‘രണ്ടു ടീമുകളും ശക്തരാണ്. കാര്യമായ പിഴവുകളൊന്നും വരുത്താത്തവർ. ഇതിൽ ഒരു പ്രത്യേക ടീമിനെയാണ് സെമിയിൽ കിട്ടാൻ താൽപര്യമെന്ന് ഇന്ത്യൻ ടീം പ്രതീക്ഷിക്കുന്നുണ്ടാകുമോ? ചാംപ്യൻസ് ട്രോഫിയുടെ നോക്കൗട്ട് ഘട്ടത്തിലാണ് ഇന്ത്യൻ ടീം. ഇവിടെ കളിക്കുക, ജയിക്കുക എന്ന ഒറ്റ സാധ്യത മാത്രമേ ടീമിനു മുന്നിലുള്ളൂ. അതുകൊണ്ട് ഏതു ടീമിനെയും എതിരാളികളായി ആഗ്രഹിക്കില്ല’– ഗാവസ്കർ ചൂണ്ടിക്കാട്ടി.
‘‘ഒരുപക്ഷേ, ഓസ്ട്രേലിയൻ ടീമിനെ സെമിയിൽ എതിരാളികളായി ലഭിക്കാനാകും ഇന്ത്യ ആഗ്രഹിക്കുക. കാരണം, ഓസ്ട്രേലിയയ്ക്കെതിരെ അടുത്തിടെ വരെ ഇന്ത്യ കളിച്ചിട്ടുണ്ട്. അതുകൊണ്ട് ആ ടീം കൂടുതൽ പരിചിതരുമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നമ്മൾ ഒടുവിൽ കളിച്ചത് 2024ലെ ട്വന്റി20 ലോകകപ്പ് ഫൈനലിലാണ്’ – ഗാവസ്കർ പറഞ്ഞു.
‘‘മാത്രമല്ല, ഓസ്ട്രേലിയൻ ടീമിൽ അവരുടെ പ്രധാനപ്പെട്ട മൂന്നു പേസ് ബോളർമാരുമില്ല. സ്റ്റാർക്കും കമിൻസും ഹെയ്സൽവുഡും ടീമിലില്ല. അതുകൊണ്ട് ഓസീസിനെ എതിരാളികളായി കിട്ടിയാൽ കൊള്ളാം എന്ന് ഇന്ത്യൻ ടീം ചിന്തിച്ചേക്കാം.’– ഗാവസ്കർ പറഞ്ഞു.
English Summary:
India might prefer to play Australia in Champions Trophy semifinal over South Africa, says Sunil Gavaskar
TAGS
Indian Cricket Team
Australian Cricket Team
South Africa Cricket Team
Champions Trophy Cricket 2025
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]