
ഐവിഎഫും വാടക ഗർഭധാരണവും ഇൻഫെർട്ടിലിറ്റിയും അടക്കമുള്ള വിഷയങ്ങളെ നർമ്മത്തിന്റെ മേമ്പൊടിയിൽ ഏവർക്കും മനസ്സിലാകുന്നത്ര ലളിതമായി അവതരിപ്പിച്ചുകൊണ്ട് കുടുംബങ്ങളുടെ പ്രിയം നേടിയിരിക്കുകയാണ് ‘ഗെറ്റ് സെറ്റ് ബേബി’. തലമുറ വ്യത്യാസമില്ലാതെ ഏവരേയും ആകർഷിച്ചിരിക്കുകയാണ് ചിത്രം എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്ന് ഒരുക്കിയിട്ടുള്ള പഴുതുകളടച്ച തിരക്കഥയെ ഉചിതമായ രീതിയിൽ സംവിധായകൻ വിനയ് ഗോവിന്ദ് സ്ക്രീനിൽ എത്തിച്ചിരിക്കുകയാണ്. ഒരു റൊമാന്റിക് കോമഡിയായി തുടങ്ങി ഏറെ വൈകാരികമായ രീതിയിൽ പ്രേക്ഷകരിലേക്ക് ഇറങ്ങുന്ന രീതിയിലാണ് സിനിമയുടെ കഥാഗതി.
ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ ഇവരുടെ കെമിസ്ട്രിയാണ് എടുത്തുപറയേണ്ട ഘടകം. ഡോ. അർജുൻ ബാലകൃഷ്ണനായി ഉണ്ണിയും, ഭാര്യയായ സ്വാതി എന്ന കഥാപാത്രമായി നിഖിലയും മികവുറ്റ പ്രകടനം നടത്തിയിട്ടുണ്ട്. പേഴ്സണൽ, പ്രൊഫഷണൽ ലൈഫിനെ മികച്ച രീതിയിൽ ചിത്രത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നടൻ സുധീഷും നടി സുരഭി ലക്ഷ്മിയും അവതരിപ്പിച്ചിരിക്കുന്ന ദമ്പതികളുടെ വേഷവും ചെമ്പൻ വിനോദും ഫറ ഷിബ്ലയും അവതരിപ്പിച്ചിരിക്കുന്ന ദമ്പതി കഥാപാത്രങ്ങളും ഹൃദയം തൊടുന്നതാണ്.
100 കോടിയുടെ ‘കണ്ണപ്പ’; പുത്തൻ ടീസറിൽ മോഹൻലാലിനൊപ്പം തിളങ്ങി അക്ഷയ് കുമാറും പ്രഭാസും
ജോണി ആന്റണി, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ, കെപിഎസി ലീല തുടങ്ങി വലിയൊരു താരനിരയുടെ ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാണ്. ആർഡിഎക്സിന് ശേഷം അലക്സ് ജെ പുളിക്കലിന്റെ കളർഫുള്‍ ദൃശ്യങ്ങള്‍ സിനിമയ്ക്ക് ഒരു ഫ്രഷ്നെസ് നൽകുന്നുണ്ട്. അർജു ബെന്നിന്റെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടൽ പേസിന് ചേർന്നതാണ്. സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും മികവ് പുലർത്തുന്നുണ്ട്. സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്റേയും ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]