തിരുവനന്തപുരം; കര്‍ണാടക സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അധിക്ഷേപിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിന്റെ പോസ്റ്റ് വന്‍ വിവാദമായിരുന്നു. വിമര്‍ശനം രൂക്ഷമായതോടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇടത് എംഎല്‍എ കെടി ജലീല്‍. കോണ്‍ഗ്രസ് നേതാക്കള്‍ എന്തെങ്കിലും ചടങ്ങിന് ക്ഷണിക്കുന്നത് മര്യാദയുടെ ഭാഗമാണെന്ന് ക്ഷണിതാക്കള്‍ കരുതണം.
സൗഹൃദത്തിന്റെ പേരില്‍ ചടങ്ങില്‍ പങ്കെടുത്താല്‍ തൊലിക്കട്ടി അളന്ന് തിട്ടപ്പെടുത്താന്‍ കെപിസിസി ഭാരവാഹിയുടെ നേതൃത്വത്തില്‍ അവിടെ ഒരുസംഘമുണ്ടാകുമെന്നും ജലീല്‍ കുറിച്ചു. കോണ്‍ഗ്രസ് നേതാവിന്റെ മാതാവ് മരിച്ചപ്പോള്‍ ആരും ക്ഷണിക്കാതെ താന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നെന്നും അന്ന് അവിടെനിന്ന് വെള്ളം കുടിച്ചിരുന്നെങ്കില്‍ എന്റെ തൊലിക്കട്ടിയും ടിയാന് അളന്നേനെയെന്നും ജലീല്‍ പരിഹസിച്ചു.
കെടി ജലീലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്
കോൺഗ്രസ് മഹത്തായ പാരമ്പര്യമുള്ള പാർട്ടിയാണ്. ആ പാർട്ടിയുടെ പുത്തൻകൂറ്റുകാരായ സംസ്ഥാന നേതാക്കൾ സംഘടനയുടെ വാർഡ് പ്രസിഡണ്ടാകാൻ പോലും യോഗ്യതയില്ലാത്തവരാണെന്ന് പറയേണ്ടി വന്നതിൽ ദു:ഖമുണ്ട്.
ഇനിമേലിൽ കോൺഗ്രസ് നേതാക്കൾ എന്തെങ്കിലും ചടങ്ങിന് ക്ഷണിക്കുന്നത് മര്യാദയുടെ ഭാഗമാണെന്ന് ക്ഷണിതാക്കൾ കരുതണം. എങ്ങാനും സൗഹൃദത്തിൻ്റെ പേരിൽ ചടങ്ങിൽ പങ്കെടുത്താൽ തൊലിക്കട്ടി അളന്ന് തിട്ടപ്പെടുത്താൻ കെ.പി.സി.സി ഭാരവാഹിയുടെ നേതൃത്വത്തിൽ അവിടെ ഒരുസംഘമുണ്ടാകും.
ഈ നേതാവിൻ്റെ മാതാവ് മരണപ്പെട്ട വാർത്തയറിഞ്ഞ് ആരും ക്ഷണിക്കാതെ ഞാനും അദ്ദേഹത്തിൻ്റെ വീട്ടിൽ പോയിരുന്നു. വരുന്നവർക്ക് ദാഹജലം അവിടെ കരുതിയിരുന്നു. ഭാഗ്യത്തിന് ഒരു തുള്ളി കുടിച്ചില്ല. കുടിച്ചിരുന്നെങ്കിൽ എൻ്റെ “തൊലിക്കട്ടി”യും ടിയാൻ അളന്നേനെ.
മേലിൽ കോൺഗ്രസ്സുകാർ എന്തെങ്കിലും പരിപാടിക്ക് ക്ഷണിച്ചാൽ നൂറുവട്ടം ആലോചിച്ചേ പോകാവൂ.
വെറുതെ തൊലിക്കട്ടി അളക്കാൻ അവസരമുണ്ടാക്കി കൊടുക്കേണ്ടല്ലോ?
The post ബല്‍റാമിനെതിരെ കെടി ജലീല്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]