
ബോളിവുഡിന്റെ ബോള്‍ഡ് വുമണാണ് പ്രിയങ്ക ചോപ്ര. മികച്ച അഭിനയത്തോടൊപ്പം അവരുടെ മികച്ച നിലപാടുകളും പ്രേക്ഷ ശ്രദ്ധ നേടാറുണ്ട്. തന്റെ ജീവിതത്തില്‍ നിന്ന് നെഗറ്റിവിറ്റിയെ പാടെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് പ്രിയങ്ക. ഇപ്പോഴിതാ പ്രിയങ്കയുടെ ഈ ഉറച്ച സ്വഭാവത്തെ കുറിച്ച് സംസാരിക്കുകയാണ് അമ്മ മധു ചോപ്ര. ലെഹ്റന്‍ റിട്രോ എന്ന് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ പ്രിയങ്കയുടെ പ്രണയ ജീവിതത്തെ കുറിച്ചും നിലപാടുകളെ കുറിച്ചും സംസാരിച്ചത്
ആറ് കൊല്ലം നീണ്ടുനിന്നിരുന്ന പ്രിയങ്കയുടെ പ്രണയബന്ധം തകര്‍ന്നതും അതില്‍ മനസ് തകര്‍ന്ന് പോയതിനെ കുറിച്ച് മധു ചോപ്ര സംസാരിച്ചു.
‘അവള്‍ക്ക് എല്ലാ സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. എന്നാല്‍ ഒരാളെ വെറുത്താല്‍ വെറുത്തതാണ്. അയാളെ അവളുടെ ജീവിതത്തില്‍ നിന്ന് തന്നെ മുറിച്ചു മാറ്റും. ആ ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന് ഉറപ്പ് വന്നാല്‍ മാത്രമാണ് അവള് അത്തരത്തില്‍ ചെയ്യുക. അത് ഒരിക്കല്‍ മാത്രമാണ് സംഭവിച്ചിട്ടുള്ളത്. അവന് അത് അര്‍ഹിച്ചിരുന്നു’. – മധു ചോപ്ര പറയുന്നു
അച്ഛനുമായി വളരെ നല്ല ബന്ധം പ്രിയങ്ക കാത്തുസൂക്ഷിച്ചിരുന്നുവെന്ന് അമ്മ പറയുന്നു. പ്രണയബന്ധങ്ങളെ കുറിച്ചെല്ലാം അച്ഛനോടാണ് തുറന്ന് പറഞ്ഞിരുന്നത്. ‘നെഗറ്റീവ് സാഹചര്യങ്ങളെ പോസിറ്റീവാക്കി മാറ്റാനുള്ള കഴിവ് പ്രിയങ്കയ്ക്ക് അച്ഛനില്‍ നിന്ന് കിട്ടിയതാണ്. അവളുടെ അച്ഛന് ശാന്തി കണ്ടെത്തുന്നത് സംഗീതത്തിലാണ്. അവള് മൂഡ് ഔട്ടായാല്‍ റൂമിലേക്ക് പോവും. അല്‍പ്പ സമയത്തിന് ശേഷം ഊര്‍ജസ്വലയായി തിരിച്ചെത്തും’- അമ്മ മധു ചോപ്ര പറയുന്നു
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാള്‍ ഹെര്‍ ഡാഡി എന്ന പോഡ് കാസ്റ്റ് ഷോയിലും പ്രിയങ്ക ഇതേ കുറിച്ച് വ്യക്തമാക്കിയിരുന്നു. പ്രണയബന്ധങ്ങളില്‍ താന്‍ പലപ്പോഴും വാതില്ക്കല് ഇടുന്ന ചവിട്ടി മാത്രമായി ഒതുങ്ങി പോവാറാണ് പതിവെന്നും വേണ്ട പരിഗണന കിട്ടിയിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞിരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]