
.news-body p a {width: auto;float: none;}
വാഷിംഗ്ടൺ: നാറ്റോ സൈനിക സഖ്യത്തിൽ ചേരാനുള്ള ആഗ്രഹം യുക്രെയിൻ മറക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസുമായുള്ള ധാതു കരാറിൽ ഒപ്പിടാൻ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി വൈറ്റ് ഹൗസിൽ എത്താനിരിക്കെയാണ് ട്രംപിന്റെ പ്രസ്താവന. യുക്രെയിന്റെ നാറ്റോ മോഹമാണ് റഷ്യയുമായുള്ള യുദ്ധത്തിന് കാരണമെന്നും ട്രംപ് സൂചിപ്പിച്ചു. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് യു.എസ് റഷ്യയുമായി ചർച്ച തുടങ്ങിയിരുന്നു.
യൂറോപ്പിന് താരിഫ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് യു.എസിലേക്കുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ഉടൻ ഏർപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. അതിനിടെ, മെക്സിക്കോ, കാനഡ എന്നിവർക്ക് പ്രഖ്യാപിച്ച 25 ശതമാനം താരിഫ് മാർച്ച് 4ന് പ്രാബല്യത്തിൽ വരുമെന്നും കൂട്ടിച്ചേർത്തു. ഇത് ഈ മാസം ആദ്യം നിലവിൽ വരേണ്ടതായിരുന്നു. എന്നാൽ, ഇരുരാജ്യങ്ങളും നടത്തിയ ചർച്ചയിലൂടെ ഉത്തരവ് 30 ദിവസത്തേക്ക് ട്രംപ് മരവിപ്പിക്കുകയായിരുന്നു.