
.news-body p a {width: auto;float: none;}
തിരുവനന്തപുരം : കോൺഗ്രസിന് കേരളത്തിൽ നല്ല നേതാവിന്റെ അഭാവമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന അഭിമുഖം വളച്ചൊടിച്ചതാണെന്നും ശശി തരൂർ എംപി. ചിലർ ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങിയതാണ് ആ വാർത്ത കൊണ്ടുള്ള നേട്ടമെന്നും തരൂർ എക്സിൽ കുറിച്ചു.
കേരളത്തിൽ നേതാവിന്റെ അഭാവമുണ്ടെന്ന് താൻ പറഞ്ഞതായുള്ള വ്യാജ വാർത്ത വന്നു. പിന്നീട് മറ്റു പത്രങ്ങൾ അന്ന് ഒന്നാം പേജ് വാർത്തയും കേരളത്തിലെ ടെലിവിഷൻ ചാനലുകൾ മൂന്ന് ദിവസം ചർച്ചയുമാക്കി. കഴിഞ്ഞ ദിവസം അതിന്റെ വീഡിയോ ക്ലിപ്പ് പുറത്തുവന്നപ്പോൾ, അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമായി. എല്ലാ നാശനഷ്ടങ്ങളും സംഭവിച്ചതിനു ശേഷമാണ്, പത്രം വൈകി തിരുത്തൽ നടത്തിയത്.അച്ചടിച്ചത് താൻ പറഞ്ഞതോ പറഞ്ഞതിന്റെ ഉദ്ദേശിച്ച അർത്ഥമോ ആയിരുന്നില്ല. ശ്രദ്ധ നേടുന്ന തലക്കെട്ടുകളോടുള്ള ആസക്തിയാണ് ഇതിനു വഴി തെളിക്കുന്നത്. ഉറച്ച ജനാധിപത്യവാദിയെന്ന നിലയിൽ, മാദ്ധ്യമ നിയന്ത്രണം ആവശ്യപ്പെടില്ല. ഇത്രയും നിരുത്തരവാദപരമായ പ്രവൃത്തിക്കെതിരെ പൊതുപ്രവർത്തകന് എന്ത് സംരക്ഷണമാണുള്ളത്
താനുമായുള്ള പോഡ്കാസ്റ്റ് വളരെയധികം ശ്രദ്ധ നേടി. മാദ്ധ്യമങ്ങൾക്ക് ദിവസങ്ങളോളം വാർത്തകൾ ലഭിച്ചു. പക്ഷേ തനിക്ക് നേരിട്ട അധിക്ഷേപം, അപമാനം, അപവാദം എന്നിവയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ഒപ്പം അപ്രതീക്ഷിത പിന്തുണ, പ്രശംസ എന്നിയും ലഭിച്ചു. അങ്ങനെ സംഭവിച്ചതു കൊണ്ട് പലരും തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് കണ്ടെത്തി. ചിലർ ഉണർന്ന് അലംഭാവം ഉപേക്ഷിച്ചു. മറ്റു ചിലർ വികാരങ്ങൾ പ്രകടിപ്പിക്കാൻ കാരണങ്ങൾ കണ്ടെത്തി. പെട്ടെന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റെ സ്ഥാനം ചർച്ച ചെയ്യപ്പെട്ടു.
എ.ഐ.സി.സി വിളിച്ച നാളത്തെ യോഗത്തിൽ പങ്കെടുക്കുമെന്നും ശശി തരൂർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]