
തെന്നിന്ത്യന്‍ സിനിമകളില്‍ ഏറെ ആരാധകരെ സൃഷ്ടിച്ച നടിയാണ് ജ്യോതിക. ഇപ്പോള്‍ ബോളിവുഡിലും അവര്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. പുതിയ വെബ് സീരീസിന്റെ പ്രൊമോഷന് തിരക്കുകളിലാണ് ജ്യോതിക ഇപ്പോഴുള്ളത്.
ഇതിനിടെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടി നല്‍കിയത് ചര്‍ച്ചയാകുകയാണ്. ജ്യോതികയുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ക്ക് താഴെ ഭര്‍ത്താവ് സൂര്യയെ കുറിച്ച് ആരാധകന് എഴുതിയ കമന്റിനാണ് ജ്യോതിക മറുപടി നല്‍കിയത്.
നിങ്ങളുടെ ഭര്‍ത്താവിനേക്കാള്‍ നല്ലത് വിജയ് ആണെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് പൊട്ടിച്ചിരിക്കുന്ന ഒരു ഇമോജിയിലൂടെയാണ് ജ്യോതിക മറുപടി നല്‍കിയത്. എന്നാല്‍ ഈ കമന്റും മറുപടിയുമെല്ലാം പിന്നാലെ ഡിലീറ്റ് ചെയ്തു.
പോസ്റ്റിന് താഴെ സൂര്യയെ പ്രദീപ് രംഗനാഥനുമായും സഹോദരനും നടനുമായ കാര്‍ത്തിയുമായും താരതമ്യം ചെയ്യുന്ന കമന്റുകളും കാണാം. നിങ്ങളുടെ ഭര്‍ത്താവ് സൂര്യയേക്കാള്‍ നല്ലത് പ്രദീപ് രംഗനാഥന് ആണെന്നായിരുന്നു ഒരു കമന്റ്. ‘വിജയ് നിങ്ങളുടെ ഭര്‍ത്താവിനേക്കാള്‍ മികച്ച നടനാണ്. ഭര്‍ത്താവിന്റെ അനിയനും ഒരുപാട് മുന്നിലാണ്. ആദ്യം അവരോട് ഡ്രാഗണിന്റേയും ലവ് ടുഡേയുടേയും കളക്ഷന്‍ തകര്‍ക്കാന്‍ പറ’ എന്നായിരുന്നു മറ്റൊരു കമന്റ്.
നെറ്റ്ഫിളിക്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡബ്ബാ കാര്‍ട്ടല്‍ എന്ന സീരീസിലൂടെയാണ് ജ്യോതിക ബോളിവുഡില്‍ സജീവമാകാനൊരുങ്ങുന്നത്. അഞ്ച് വീട്ടമ്മമാരുടെ കഥ പറയുന്ന സീരീസില്‍ ജ്യോതികയോടൊപ്പം ശബാന ആസ്മി, നിമിഷ സജയന്, ശാലിനി പാണ്ഡെ, ലില്ലിത് ദുബെ, അഞ്ജലി ആനന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]