
കണ്ണൂർ: സംസ്ഥാനത്ത് ഇന്നും വിവിധയിടങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ എയർപ്പോർട്ടിൽ ഇന്നും നാൽപത് ഡിഗ്രിക്കടുത്ത് ചൂട് രേഖപ്പെടുത്തി. 39.8 ഡിഗ്രിയാണ് ഉയർന്ന താപനില. കണ്ണൂർ സിറ്റിയിൽ 37.4 ഡിഗ്രി സെൽഷ്യസ് (2.8 ഡിഗ്രി കൂടുതൽ),
കോട്ടയം (38.6 ഡിഗ്രി, 4.1 ഡിഗ്രി കൂടുതൽ), കൊച്ചി ( 37.6 ഡിഗ്രി, 2.7 ഡിഗ്രി കൂടുതൽ), വെള്ളാനിക്കര ( 36.9 ഡിഗ്രി,1.3ഡിഗ്രി കൂടുതൽ), കോഴിക്കോട് (36.2 ഡിഗ്രി, 2.4 ഡിഗ്രി കൂടുതൽ), പുനലൂർ ( 35.8 ഡിഗ്രി, 0.1 ഡിഗ്രി കുറവ്),പാലക്കാട് (35 .6 ഡിഗ്രി), തിരുവനന്തപുരം ( 35.7 ഡിഗ്രി, 2.2 ഡിഗ്രി കൂടുതൽ). കോട്ടയത്തെ ഫെബ്രുവരിയിലെ ഏറ്റവും കൂടിയ ചൂട് ഇന്ന് രേഖപെടുത്തി( 38.6ഡിഗ്രി).
2020 ( ഫെബ്രുവരി 23),2024 ( ഫെബ്രുവരി 27) എന്നീ ദിനങ്ങളിൽ രേഖപെടുത്തിയ 38.5 ഡിഗ്രി റെക്കോർഡ് ആണ് മറികടന്നത്. 2024 മാർച്ച് 13 നു രേഖപെടുത്തിയ 39ഡിഗ്രി ആണ് 1970 മുതലുള്ള ഡാറ്റാ പ്രകാരം കോട്ടയത്തു രേഖപെടുത്തിയ ഏറ്റവും ഉയർന്ന താപനില. അതേസമയം കണ്ണൂർ എയർപോർട്ടിൽ രേഖപെടുത്തിയ 39.8 ഡിഗ്രി ഫെബ്രുവരിയിൽ ഈ സ്റ്റേഷനിൽ രേഖപെടുത്തിയ ഏറ്റവും കൂടിയ രണ്ടാമത്തെ ഉയർന്ന താപനിലയാണ്. മൂന്ന് ദിവസം മുൻപ് (ഫെബ്രുവരി 24ന്) രേഖപെടുത്തിയ 40.4 ആണ് ഉയർന്ന താപനില. 2023 ൽ ഫെബ്രുവരി 26,27 തീയതികളിൽ 39.4ഡിഗ്രി രേഖപെടുത്തിയിരുന്നു.(2021 മുതലുള്ള ഡാറ്റാ പ്രകാരം )
കൊച്ചി നെടുമ്പാശേരി എയർപോർട്ടിലും ഇന്ന് രേഖപെടുത്തിയ 37.6 ഡിഗ്രി ഫെബ്രുവരിയിൽ റെക്കോർഡ് ചെയ്ത ഏറ്റവും ഉയർന്ന താപനിലയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]