
തിരുവനന്തപുരം: വെളളനാട്ടിൽ നാലാം ക്ലാസുകാരിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കുളക്കോട് സ്വദേശിയായ പെൺകുട്ടിയെയാണ് ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇളയ കുട്ടിയുമായി കളിക്കുന്നതിനിടയിലായിരുന്നു സംഭവം. ശുചിമുറിയിൽ കയറി കുട്ടി വാതിൽ അടക്കുകയായിരുന്നു. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്തിട്ടുണ്ട്.