തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനം പ്രതിഷേധദിനമായി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയലിനിടെ നോര്‍ത്ത് ഗേറ്റില്‍ സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം. സമരം നടക്കുന്ന ഗേറ്റിലൂടെ ജീവനക്കാരെ പോലീസ് കടത്തിവിട്ടതിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായത്. പോലീസ് സമരം പൊളിക്കാനുള്ള ശ്രമമാണെന്നാണ് പ്രതിഷേധക്കരുടെ ആരോപണം. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
നികുതി വര്‍ധന, കാര്‍ഷിക പ്രശ്നങ്ങള്‍, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സര്‍ക്കാരിന്റെ ധൂര്‍ത്ത് തുടങ്ങി രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പടെ സര്‍ക്കാരിനെതിരായ കുറ്റപത്രം പ്രതിഷേധ സമരത്തിനിടെ വായിക്കും. പാളയത്ത് ബിജെപിയുടെ രാപ്പകല്‍ സമരവും പുരോഗമിക്കുകയാണ്.
അതേസമയം, ഈ ഭരണകൂടത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് പറഞ്ഞു. അഴിമതിക്കാരെയും വര്‍ഗീയ വാദികളെയും തുടച്ചുനീക്കുമെന്നും ജനങ്ങളുടെ മുന്നില്‍ കുറ്റപത്രം അവതരിപ്പിക്കുമെന്നും വി. ഡി. സതീശന് സമര വേദിയില്‍ പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് തലസ്ഥാനത്ത് ഉച്ചവരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിച്ചുണ്ട്.
The post യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍; സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]