
നടന് ഹരീഷ് പേരടി നിര്‍മ്മിക്കുന്ന ‘ദാസേട്ടന്റെ സൈക്കിള്‍’ മാര്‍ച്ച് 14-ന് പ്രദര്‍ശനത്തിനെത്തുന്നു.’ഐസ് ഒരതി ‘എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഹരീഷ് പേരടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വൈദി പേരടി,അഞ്ജന അപ്പുക്കുട്ടന്,കബനി,എല്‍സി സുകുമാരന്‍,രത്നാകരന് എന്നിവരാണ് മറ്റു താരങ്ങള്‍.
ഹരീഷ് പേരടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുല്‍ സി വിമല്‍ നിര്‍വഹിക്കുന്നു. തോമസ് ഹാന്‍സ് ബെന്നിന്റെ വരികള്‍ക്ക് എ സി ഗിരീശന് സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-നൗഫല്‍ പുനത്തില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്-നിജില്‍ ദിവാകരന്,കല-മുരളി ബേപ്പൂര്‍,മേക്കപ്പ്-രാജീവ്അങ്കമാലി,വസ്ത്രാലങ്കാരം-സുകേഷ് താനൂര്‍, സ്റ്റില്‍സ്-ശ്രീജിത്ത് ചെട്ടിപ്പടി,പരസ്യകല-മനു ഡാവഞ്ചി, അസോസിയേറ്റ് ഡയറക്ടര്‍-ജയേന്ദ്ര ശര്‍മ്മ, സജിത് ലാല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-നിഷാന്ത് പന്നിയങ്കര,പി ആര് ഒ-എ എസ് ദിനേശ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]