
തിരുവനന്തപുരം: കാക്കിക്കുള്ളിൽ കലാവാസനയുള്ളവർ കേരള പോലീസിൽ ഒട്ടേറെ. സിനിമാഭിനയംമുതൽ ഭരതനാട്യംവരെ നീളുന്നു ഇവരുടെ കലാപ്രവർത്തനം. സർക്കാർ അനുമതിക്കുവിധേയമായി അഭിനയിക്കാനും നൃത്തംചെയ്യാനുമായി കഴിഞ്ഞ രണ്ടുവർഷത്തിനിടെ 70 പേരാണ് പോലീസ് മേധാവിയിൽനിന്ന് അനുമതിനേടിയത്. ഒട്ടുമിക്കപേർക്കും അനുമതിയും ലഭിച്ചു. ഏതാനുംപേരുടെ കാര്യം ഉയർന്ന ഉദ്യോഗസ്ഥരുടെ പരിഗണനയിലുമാണ്. സി.പി.ഒ. മുതൽ എസ്.ഐ. വരെയുള്ളവർക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്.
1960-ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെയും സേനാ ചട്ടങ്ങളിലെയും വ്യവസ്ഥകളും നിബന്ധനകളും കർശനമായി പാലിക്കുന്നെന്ന് ഉറപ്പുവരുത്തിയാണ് അനുമതിനൽകുന്നത്. 2023-ൽ ഏകദേശം 43 പേരാണ് കാലപ്രവർത്തനങ്ങൾക്കായി സർക്കാരിൽനിന്ന് അനുമതി തേടിയിരുന്നത്. കൂടുതൽപ്പേരും സിനിമാഭിനയത്തിനായാണ് അനുമതിതേടിയത്.
കവിതയും നോവലും ചെറുകഥയും പ്രസിദ്ധീകരിക്കാൻ അനുമതിതേടിയവരുമുണ്ട്. ആകാശവാണി അനൗൺസറാകാനും അനുമതി ലഭിച്ചു. ക്ലബ് ഭാരവാഹിയാകാൻ അനുമതിതേടിയ സിവിൽ പോലീസ് ഓഫീസറുടെ അപേക്ഷ പോലീസ് മേധാവിയുടെ പരിഗണനയിലാണ്. മിസിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്നതിനുൾപ്പെടെ അപേക്ഷിച്ച ഒട്ടേറെ വനിതാ പോലീസുകാരും പട്ടികയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]