
മനുഷ്യരെ വിഭജിച്ച് നിര്‍ത്തുന്നതില്‍ മതങ്ങൾക്കും രാജ്യാതിര്ത്തികൾക്കുമുള്ള പങ്ക് വലുതാണ്. ഓരോ ഇടത്തും പലതരം വിലക്കുകളെ നേരിടേണ്ടിവരും. അത്തരമൊരു സന്ദര്‍ഭത്തിലൂടെ കടന്ന് പോകുന്ന വൈകാരികമായ ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങിളില്‍ വൈറലായി. പാകിസ്ഥാന്‍കാരിയായ അടുത്ത കൂട്ടുകാരിയുടെ വിവാഹം ഓണ്‍ലൈന്‍ ആപ്പിലൂടെ കാണേണ്ടി വന്ന ഇന്ത്യക്കാരായ സുഹൃത്തുക്കളുടെ വീഡിയോയായിരുന്നു അത്. വൈകാരികമായ ആ നിമിഷത്തില്‍ ഒപ്പം നില്ക്കാന് കഴിയാത്തതിനാല്‍ അങ്ങേറ്റം വേദയുണ്ടെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു.
രാജ്യങ്ങൾ അനുവദിക്കാത്തതിനാല്‍ അടുത്ത സുഹൃത്തിന്റെ വിവാഹം ഫേസ്ടൈമിലൂടെ കാണാന്‍ നിര്ബന്ധിക്കപ്പെട്ടെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ‘വളരെ അടുത്ത്, എന്നാല്‍ ഏറെ ദൂരെ’ എന്ന് വീഡിയോടൊപ്പമുള്ള കുറിപ്പില്‍ എഴുതിയിരിക്കുന്നു. ‘ബജ്രംഗി ഭായിജാൻ, നക്ഷത്രങ്ങളുടെ കീഴിൽ എന്നെ പാകിസ്ഥാനിലേക്ക് കൊണ്ടുപോകാമോ? എന്റെ ഹൃദയം എന്റെ ശരീരത്തിന് പുറത്ത് ഇരിക്കുമ്പോൾ എന്റെ സഹോദരി ഒരു ഭാര്യയായി മാറുന്നത് കാണുമ്പോൾ “ഇതുവരെ ഇത്രയേറെ അടുപ്പം” ഒരിക്കലും യാഥാർത്ഥ്യമായി തോന്നിയിട്ടില്ല, അതിർത്തിക്കപ്പുറത്ത് അവർ ഒരിക്കലും ദുഷിച്ച കണ്ണുകളെ അഭിമുഖീകരിക്കാതിരിക്കട്ടെ, നിത്യമായ സ്നേഹത്തോടും സമൃദ്ധിയോടും അനുഗ്രഹങ്ങളോടും ജീവിക്കുന്ന എന്റെ മന്നുവിനും ജിജുവിനും’ എന്ന കുറിപ്പോടെ ഡാന്‍സറും കോറിയോഗ്രാഫറുമായ അനാമിക അഹൂജ പങ്കുവച്ച വീഡിയോ ഇതിനകം നാല് ലക്ഷത്തി എണ്‍പതിനായിരത്തിന് മേലെ ആളുകൾ കണ്ടു കഴിഞ്ഞു.
Watch Video: ‘ഇറങ്ങ്. പോയി ജനറൽ കോച്ചിൽ നിൽക്ക്’; ടിക്കറ്റില്ലാതെ എസിയിൽ കയറിയ പോലീസ് ഉദ്യോഗസ്ഥനോട് ടിടിഇ, വീഡിയോ വൈറൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Watch Video: ‘പറഞ്ഞ് പഠിപ്പിക്കാന്‍ കഴിയുന്നില്ല’; ഓടുന്ന കാറില്‍ നിന്നും ചാടാൻ ശ്രമിച്ച മകനെ വടി കൊണ്ട് അടിച്ച് അമ്മ
വധുവിന് അരികിലേക്ക് വരന് കടന്ന് വരുമ്പോൾ സുഹൃത്തുക്കൾ വീഡിയോയില്‍ കൈയടിക്കുകയും സന്തോഷം കൊണ്ട് കരഞ്ഞ് മുഖം തുടക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് വൈകാരികമായ കുറിപ്പുമായി എത്തിയത്. ഞങ്ങൾക്ക് കഴിയാതെ പോയത് നിങ്ങളുടെ തലമുറയ്ക്ക് കഴിയട്ടെ എന്ന് ഒരു കാഴ്ചക്കാരന് എഴുതി. ഇന്ത്യയും പാകിസ്ഥാനും രണ്ടായി വേര്‍പെടാനുണ്ടായ കാരണങ്ങളെ ഞാന്‍ വെറുക്കുന്നുവെന്ന് ഒരു കാഴ്ചക്കാരനെഴുതി. ഇന്ത്യയും പാകിസ്ഥാനും ഒന്നായാല്‍ ചൈനയെ പിന്തള്ളി അടുത്ത സൂപ്പർ പവറായി മാറുമെന്ന് മറ്റൊരാൾ വൈകാരികമായി കുറിച്ചു.
Watch Video: മഹാ കുംഭമേളയിൽ ഡിജിറ്റൽ സ്നാനവും; 1,100 രൂപ നൽകിയാൽ ‘ഫോട്ടോ കുളിപ്പിച്ചു നൽകും’