
Big Ticket ഫെബ്രുവരി weekly e-Draw series അനുസരിച്ച് ഓരോ ആഴ്ച്ചയും രണ്ടു പേർക്ക് വിജയികളാകാം, ക്യാഷ് പ്രൈസായി AED 250,000 നേടാം. ഈ ആഴ്ച്ചത്തെ വിജയികളെ പരിചയപ്പെടാം.
MD Mozammal Hoque Bhuiyan Akterar Zaman Bhuiyan
ബംഗ്ലാദേശിൽ നിന്നുള്ള ഡ്രൈവർ ആണ് ഈ 47 വയസ്സുകാരൻ. ദുബായിൽ 13 വർഷമായി ജീവിക്കുന്ന അദ്ദേഹം, 20 സുഹൃത്തുക്കൾക്കൊപ്പമാണ് ബിഗ് ടിക്കറ്റ് കളിക്കുന്നത്. ഏഴ് വർഷമായി അദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കുന്നു.
“പറയാൻ എനിക്ക് വാക്കുകളില്ല. സന്തോഷത്തേക്കാൾ അധികമാണ് ഈ നിമിഷം” – വിജയി പറയുന്നു. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണം എന്ന് അദ്ദേഹം തീരുമാനിച്ചിട്ടില്ല. പക്ഷേ, സമ്മാനം സുഹൃത്തുക്കൾക്കൊപ്പം പങ്കിടും. മാത്രമല്ല സമ്മാനം നേടിയതോടെ ബിഗ് ടിക്കറ്റിനെ കൂടുതൽ വിശ്വാസമായി. ഇനിയും കളി തുടരും.
Alamgir Hafezur Rahman
ബംഗ്ലാദേശിൽ നിന്നുള്ള സുരക്ഷാജീവനക്കാരനാണ് രണ്ടാമത്തെ വിജയി. 15 വർഷമായി ദുബായിൽ ജീവിക്കുന്ന റഹ്മാൻ, ആദ്യമായാണ് ബിഗ് ടിക്കറ്റിലൂടെ സമ്മാനം നേടുന്നത്. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ഗെയിം കളിക്കുന്നത്.
“സമ്മാനാർഹനാണെന്ന കോൾ ലഭിച്ചപ്പോൾ സന്തോഷംകൊണ്ട് തുള്ളിച്ചാടി” – വിജയി പറയുന്നു. സുഹൃത്തുക്കൾക്കൊപ്പം സമ്മാനത്തുക പങ്കിടുമെന്നും ഇത് ജീവിതത്തിൽ വലിയ വ്യത്യാസമുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു. നിലവിലുള്ള കടം വീട്ടാൻ തുക ഉപകരിക്കും. ഇനിയും ഭാഗ്യപരീക്ഷണം തുടരും. അടുത്ത ലക്ഷ്യം ഗ്രാൻഡ് പ്രൈസ് ആയ 20 മില്യൺ ദിർഹമാണെന്നും റഹ്മാൻ പറഞ്ഞു.
ഫെബ്രുവരിയിൽ ടിക്കറ്റെടുക്കുന്ന ഒരാൾക്ക് 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാം. ഇതിന് പുറമെ ആഴ്ച്ചതോറും വീക്കിലി നറുക്കെടുപ്പിലൂടെ 250,000 ദിർഹംവീതം നേടാം. ഓരോ ആഴ്ച്ചയും രണ്ട് വിജയികളെ പ്രഖ്യാപിക്കും. ലൈവ് ആയി നടത്തുന്ന പ്രഖ്യാപനം ബിഗ് ടിക്കറ്റിന്റെ ടിക് ടോക് അക്കൗണ്ടിൽ രാവിലെ 11 മണിക്ക് കാണാം. കൂടാതെ ഇതേ ദിവസം തന്നെ ബിഗ് ടിക്കറ്റ് യൂട്യൂബ് ചാനലിലും വിജയ നിമിഷങ്ങൾ കാണാം.
ബിഗ് വിൻ കോൺടെസ്റ്റും തിരികെ എത്തിയിട്ടുണ്ട്. രണ്ടോ അതിലധികമോ ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങുന്നവർക്ക് (ഫെബ്രുവരി 1-23 തീയതികൾക്ക് ഇടയിൽ) മാർച്ച് മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ പങ്കെടുക്കാനായേക്കും. ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാൻ അവസരവും ലഭിക്കും. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് സമ്മാനം. ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ മാർച്ച് ഒന്നിന് മത്സരാർത്ഥികളുടെ വിവരങ്ങൾ പ്രഖ്യാപിക്കും.
ലക്ഷ്വറി കാർ ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരിയിൽ രണ്ട് നറുക്കെടുപ്പുകളിൽ പങ്കെടുക്കാം. ഏപ്രിൽ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു മസെരാറ്റി ഗ്രെക്കാലെ അല്ലെങ്കിൽ മാർച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു റേഞ്ച് റോവർ വെലാർ എന്നിങ്ങനെയാണ് സമ്മാനം.
ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ എത്താം.
The weekly E-draw dates:
Week 4: 20th – 28st February & Draw Date- 1st March (Saturday)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]