
കോഴിക്കോട്: നാടക-സിനിമാ നടന് എ.പി. ഉമ്മര്‍(89) അന്തരിച്ചു. വെള്ളിപറമ്പ് ആറേരണ്ടിലെ ‘ശാരദാസ്’ വീട്ടിലായിരുന്നു അന്ത്യം. നാടകസംവിധായകന്‍, രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. പാട്ടുകാരനായിവന്ന് പിന്നീട് അരങ്ങിലെത്തിയ നടനാണ് ഉമ്മര്‍.
‘അന്യരുടെ ഭൂമി’യിലൂടെ സിനിമാരംഗത്തെത്തിയ ഉമ്മറിന്റെ ശ്രദ്ധേയമായ കഥാപാത്രം ‘ഒരു വടക്കന്‍ വീരഗാഥ’യിലെ കൊല്ലന്റേതാണ്. അന്‍പതോളം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. 2021-ല്‍ ആഹ്വാന്‍ സെബാസ്റ്റിയന് പുരസ്കാരം നേടി.
ഭാര്യ: പരേതയായ നടി കോഴിക്കോട് ശാരദ. മക്കള്‍: ഉമദ, സജീവ് (സലീം-സീനിയര്‍ ലാബ് ടെക്നീഷ്യന്, അരീക്കോട് താലൂക്ക് ആശുപത്രി, മലപ്പുറം), രജിത (നഴ്സിങ് അസിസ്റ്റന്റ്, ഹോമിയോ ആശുപത്രി, പെരിന്തല്‍മണ്ണ), അബ്ദുള്‍ അസീസ് (ശ്രീജിത്ത്-ഒമാന്‍).
മരുമക്കള്‍: രാജേഷ് (മ്യുസിഷ്യന്‍), ബിന്ദു (വ്യവസായ ഓഫീസര്‍, കാസര്‍കോട്), അപ്പുണ്ണി (എം.ഇ.എസ്. മെഡിക്കല്‍ കോളേജ്, പെരിന്തല്‍മണ്ണ), ഷമീന (യു.എ.ഇ. എക്സ്ചേഞ്ച്).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]