
.news-body p a {width: auto;float: none;}
ടെൽ അവീവ് : ഗാസയിലെ വെടിനിറുത്തൽ കരാറിന്റെ ഭാഗമായി ശനിയാഴ്ച നടക്കേണ്ടിയിരുന്ന 602 പാലസ്തീൻ തടവുകാരുടെ മോചനം തടഞ്ഞുവച്ചതായി ഇസ്രയേൽ. അടുത്ത ബന്ദീ കൈമാറ്റം സംബന്ധിച്ച് ഹമാസിന്റെ ഭാഗത്ത് നിന്ന് ഉറപ്പ് ലഭിക്കാതെ ഇവരെ മോചിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
ഗാസയിൽ ബന്ദിയാക്കപ്പെട്ട ആറ് ഇസ്രയേലി പൗരന്മാരെ ഹമാസ് ശനിയാഴ്ച മോചിപ്പിച്ചിരുന്നു. റെഡ് ക്രോസിന് കൈമാറുന്നതിന് മുമ്പ് ബന്ദികളെ ഹമാസ് തുറന്ന സ്റ്റേജിൽ ജനക്കൂട്ടത്തിന് നടുവിൽ എത്തിക്കുന്നതിനെതിരെയും ഇസ്രയേൽ രംഗത്തെത്തി. ജനുവരി 19ന് ഗാസയിൽ നിലവിൽ വന്ന ആദ്യ ഘട്ട വെടിനിറുത്തൽ മാർച്ച് 1ന് അവസാനിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തടവിലിരിക്കെ കൊല്ലപ്പെട്ട നാല് ബന്ദികളുടെ മൃതദേഹം ഹമാസ് ഇതിന് മുന്നേ ഇസ്രയേലിന് വിട്ടുനൽകണം. ശേഷിക്കുന്ന ബന്ദികളെ രണ്ടാം ഘട്ടത്തിൽ മോചിപ്പിക്കാമെന്നാണ് ധാരണ. എന്നാൽ ഇതിനായുള്ള ചർച്ചകൾ ഇതുവരെ വിജയത്തിൽ എത്തിയിട്ടില്ല.