
സ്വന്തം ലേഖകൻ
കോട്ടയം : എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു.പുറത്തേൽ ചാക്കോച്ചൻ (65) , പ്ലാവനാക്കുഴിയിൽ തോമാച്ചൻ (60) എന്നിവരാണ് മരിച്ചത്.
അട്ടിവളവിന് സമീപത്തുള്ള പറമ്പില്‍ വച്ച് ഇന്ന് രാവിലെയാണ് രണ്ടുപേരെ കാട്ടുപോത്ത് ആക്രമിച്ചത്. വീട്ടുമുറ്റത്തിരുന്ന ചാക്കോയെ കാട്ടു പോത്ത് കുത്തി വീഴ്ത്തുകയായിരുന്നു ബഹളം കേട്ട് പുറത്തേയ്ക്ക് ഓടിയെത്തിയ തോമസിനെയും കാട്ടു പോത്ത് കുത്തി .
നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ചാക്കോ മരിച്ചിരുന്നു. ഗുരതരമായി പരിക്കേറ്റ തോമസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
സ്ഥലത്ത് നാട്ടുകാരും വനപാലകരുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് സംഘർഷാവസ്ഥയിലെത്തുകയും ചെയ്തു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]