
.news-body p a {width: auto;float: none;}
സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ – പൃഥ്വിരാജ് കോംബോയിൽ എത്തുന്ന എമ്പുരാൻ. മാർച്ച് 27നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഓരോ ദിവസവും അണിയറ പ്രവർത്തകർ എമ്പുരാനിലെ അഭിനേതാക്കളുടെ ക്യാരക്ടർ വീഡിയോ പുറത്തുവിടുന്നുണ്ട്. ഇന്ന് ചിത്രത്തിലെ എട്ടാമത്തെ കഥാപാത്രമായ ഗോവർധന്റെ ക്യാരക്ടർ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.
നടൻ ഇന്ദ്രജിത്ത് സുകുമാരനാണ് ഗോവർധനെ അവതരിപ്പിക്കുന്നത്. ആർക്കുമറിയാത്ത കാര്യങ്ങൾ തന്റേതായ ഗവേഷണത്തിലൂടെ കണ്ടെത്തി ആ രഹസ്യം ലോകത്തോട് വിളിച്ച് പറയുന്ന വ്യക്തിയായിരുന്നു ലൂസിഫറിലെ ഗോവർധൻ എന്ന കഥാപാത്രം. ലൂസിഫറിലെ ഗോവർധൻ എന്ന കഥാപാത്രം തന്നെയാണ് എമ്പുരാനിലും തുടരുന്നതെന്ന് ഇന്ദ്രജിത്ത് പറഞ്ഞു. എന്നാൽ എത്ര അന്വേഷിച്ചാലും കണ്ടെത്താൻ കഴിയാത്ത സത്യങ്ങൾ ലോകത്ത് മറഞ്ഞിരിപ്പുണ്ടെന്ന് ഗോവർധൻ എമ്പുരാനിൽ തിരിച്ചറിയുന്നുണ്ടെന്നും നടൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘സിനിമയെക്കുറിച്ച് രാജുവിന് ഒരു വ്യക്തമായ ധാരണയുണ്ട്. ഒരു കഥാപാത്രമെങ്ങനെ നടക്കണം സംസാരിക്കണം, അതെല്ലാം സംബന്ധിച്ച് വ്യക്തമായ ധാരണയുള്ള സംവിധായകനാണ് രാജു. രാജു ഒരു കമ്മ്യൂണിക്കേറ്റിവ് ആയ സംവിധായകനാണ്. അങ്ങനെയുള്ള ഒരാളുടെ ഒപ്പം വർക്ക് ചെയ്യുമ്പോൾ അത് വളരെ എളുപ്പമായി തോന്നു. കഥാപാത്രത്തെക്കുറിച്ച് സംവിധായകന് വ്യക്തമായ ധാരണയുണ്ടെങ്കിൽ പകുതി ജോലി കഴിഞ്ഞുവെന്നാണ് അർത്ഥം. എനിക്ക് വളരെ കംഫർട്ടബിളാണ്. എന്റെ ജോലി വളരെ എളുപ്പമായി തോന്നി. എന്നോട് രാജു പറഞ്ഞത് അനുസരിച്ചാണ് ഞാൻ അഭിനയിച്ചത്’,- ഇന്ദ്രജിത്ത് വ്യക്തമാക്കി.